അകകണ്ണുകളുടെ ചതുരംഗ താരം മുഹമ്മദ് സാലിഹിന് ഗംഭീരൻ യാത്ര അയപ്പ് –അഡ്വ : ജോണി സെബാസ്റ്റ്യൻ

May 25, 2020,  7:26 AM

Share :കണ്ണുണ്ടായിട്ടു കാണാൻ കഴിയാത്തവരെ പിന്നിലാക്കുന്ന ഇയാൾ അകകണ്ണുകളുടെ ഇന്ദ്രിയാനുഭവങ്ങളെ 64 കളങ്ങളിലേയ്ക്ക് പകർന്ന് ചെസ് മത്സരങ്ങൾക്ക് പുത്തൻ ഉണർവ് നൽകുകയാണ് . മുഹമ്മദ് സാലിഹ് കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്. സാമ്പത്തികമായും സാമൂഹികമായും ദുരിതാവസ്ഥയിൽ കഴിയുന്ന അന്ധരായ മാതാപിതാക്കളോടൊപ്പം ജീവിതം സമരമാക്കി മാറ്റിയാണ് സാലിഹ് ചെസ് മൽസരങ്ങളിൽ ഉന്നതിയിലേയ്ക്ക് കുതിയ്ക്കുന്നത്


അക കണ്ണിലൂടെ സാമൂഹ്യ യാർത്ഥ്യങ്ങളെ വീക്ഷിക്കുവാനും വിലയിരുത്താനും ആരുമായി സംവദിക്കുവാനും കഴിയുന്ന തുറന്ന മനസ്സുള്ള ഈ ചെറുപ്പക്കാരൻ ഇതിനോടകം തന്നെ ധാരാളം ദേശീയ അന്തർദേശീയ മത്സരങ്ങളിലൂടെ പുരസ്ക്കാരങ്ങൾ വാരി കൂട്ടിയിട്ടുണ്ട്. ലോക റാങ്കിങ്ങിൽ 1362 റാങ്കുകാരനായ ഇദ്ദേഹംഅടുത്ത മാസം ജക്കാർത്തയിൽ നടക്കുന്ന പാരലിംമ്പിക്സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് .ഒരേ സമയം ഒന്നിലധികം ആൾക്കാരോട് ഏറ്റുമുട്ടുന്ന ഒരു പ്രദർശന മത്സരം നടത്താനാഗ്രഹിക്കുന്ന ഇദ്ദേഹംചെസിൽ തന്റെ അറിവ് പുതു തലമുറയ്ക്ക് പകർന്നു നൽകാൻ അതിയായി ആഗ്രഹിക്കുന്ന ആളുകൂടിയാണ്. സ്വന്തമായ വരുമാനമാർഗമില്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി മനസ്സിലെ പല മോഹങ്ങൾക്കും കൂച്ചുവിലങ്ങായി തീർന്നിരിക്കുന്നു.


നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുന്ന മുഹമ്മദ് സാലിഹിന് ഗംഭീരൻ യാത്ര അയപ്പ് നൽകുവാൻ ഒരുങ്ങുകയാണ് കോഴിക്കോട്ടെ അഭിഭാഷകരും നിയമവിദ്യാർത്ഥികളും.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ