
രണ്ടു വർഷവും ഒമ്പതു മാസവും ഒരു ഡോക്ടറുടെ ജീവിതത്തിൽ എത്ര വലുതാണ് ജോലിയിൽ നിന്നു ‘മാറ്റി നിർത്തപെടുക തടവിലാക്കുക മാത്രമല്ല കൊലയാളി പട്ടം ചാർത്തി കൊടുക്കുക ഇതിനെല്ലാം കാരണം മരിച്ചു കൊണ്ടിരുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കായി ജിവ വായൂ നൽകി എന്നതായിരുന്നു.
ആ രക്ഷാപ്രവർത്തനത്തിന് യൂ.പി സർക്കാർ കഫീൽ ഖാന് നിരന്തരം ദുഃഖത്തിന്റെയും ദുരിതത്തിന്റെയും നാളുകൾ ആയിരുന്നു ഒമ്പതു മാസത്തേളം ജയിൽ ജീവിതം 2017ൽ കുട്ടികൾ മരണപെട്ട സംഭവത്തിൽ അഴിമതി, ചികിത്സാപിഴവ്, കൃത്യനിർവഹണത്തിലെ വിഴ്ച എന്നി കുറ്റങ്ങൾ ആണ് ആരോപിച്ചിരുന്നത്, സംഭവം നടന്ന സമയത്ത് എൻ സഫലിസ്വാർഡിലെ നോഡൽ ഓഫീസർ കൂടി ആയിരുന്ന ഡോകഫീൽ ഖാൻ അവധിയിലായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത് എന്നാൽ അവധിയിലായിരുന്നിട്ടും ജീവൻ രക്ഷിക്കുവാൻ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചു ഒക്സിജൻ ലഭ്യമല്ലാതിരുന്നിട്ടും വ്യക്തിപരമായി 500 ജംബോ ഓക്സിജൻ സിലണ്ടറുകളിൽ എത്തിച്ചു, ആഗസ്റ്റ് 10-12 ദിവസങ്ങളിൽ ദ്രവ ഓക്സിജന്റെ അഭാവത്താൽ കഷ്ടപെട്ട കുട്ടികളുടെ ജീവൻ രക്ഷിക്കുകയണ് കഫീൽ ഖാൻ ചെയ്തത്, 2017 ഓഗസ്റ്റിൽ 60ലേറെ കുട്ടികളാണ് ഗോരഖ്പൂറിൽ മരണപെട്ടത്
“നിർണ്ണായക നിമിഷത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തു താൻ നിരപരാധിയാണെന്ന് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു എന്നെയും കുംടുംബത്തെയും ആവുംവിധം നോവിച്ചു ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു” റിപ്പോർട്ടിനോട് ഡോ, കഫീൽഖാന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു സംഭവത്തില്‍ കഫീല്‍ ഖാന് കൃത്യവിലോപമോ അഴിമതിയോ നടത്തിയിട്ടില്ലെന്നും കുറ്റക്കാരനല്ലെന്നും ഓക്സിജന്‍ ദൗര്‍ലഭ്യം ആശുപത്രി മാനേജ്മെന്റിനെ മുമ്പേ അറിയിച്ചിരുന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഫീന്‍ ഖാന്റെ സ്വന്തം ചിലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു. ദ്രവ ഓക്സിജന്റെ ടെണ്ടര്‍, സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന് ഉത്തരവാദിയല്ല.
