
സ്വീഡനിലെ കൗമാരം പിന്നിട്ടിട്ടില്ലാത്ത ഇളം മുറക്കാരി ഗ്രെറ്റ ട്യൂൺബർഗ് യൂ.എൻ കാലാവസ്ഥ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് അടക്കമുള്ള ലോക നേതാക്കളോട് നിരസം നിറഞ്ഞ ചുവന്ന കണ്ണുകളുമായി പറഞ്ഞ വാക്കുകൾ ലോക നേതൃത്വത്തെ മാത്രമല്ല ഒരോ മനുഷ്യനെയും ചിന്തിപ്പിക്കുക .” പൊള്ളയായ വാഗ്ദാനങ്ങളിൽ നിങ്ങൾ എന്റെ ബാല്യം നഷ്ടപടുത്തി, സ്വപ്നം കവർന്നെടുത്തു എന്നിട്ടും ഞാനുൾപ്പെടുന്ന തലമുറയുടെ മുന്നിൽ പ്രതിക്ഷയുമായി വരുന്നു, എങ്ങിനെ ഇതിനുധൈര്യം വരുന്നു.ക്ഷോഭത്താൽ ചുവന്ന കണ്ണുമായി അവൾ ഇതെല്ലാം തെറ്റാണ്, ഞാൻ ഇവിടെ വരേണ്ടവൾ അല്ല ഈ സാഗരത്തിനുമപ്പുറം ലോകത്തിന്റെ മറുപുറത്ത് സ്കൂളിൽ ഇരിക്കേണ്ട കുട്ടിയാണ്, മനുഷ്യരും ലോകവും, മൊത്തമായും നശീകരണത്തിന്റെ വക്കിലായിട്ടും നിങ്ങൾ സമ്പത്തിക വികസനത്തെ കുറിച്ച് ആവലാതി പറയുന്നു ഇനിയും പ്രതിക്ഷയോടെ കാത്തിരിക്കുന്നു എന്നു പറയുന്നു,കാലാവസ്ഥയേയും പരിസ്ഥിതി തിയേയും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ താനൊട്ടും തൃപ്തയല്ലെന്നും, ഇനിയും വൈകിയാൽ അടുത്ത തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ലെന്നു വികാരനിർഭയയായി ഗ്രെറ്റട്യൂൺ ബർഗ്ഗ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു, കാലാവസ്ഥ വ്യതിയാനംദികരമായ ഒരു സമസ്യയായി മാറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഗ്രെറ്റതു ൻബർഗ്ഗ് എന്ന പതിനാറുകാരിയുടെ ശബ്ദം ലേകമെങ്ങും പ്രകമ്പനം കൊണ്ടു ഇങ്ങ് കേരളത്തിലും അലയൊലി പ്രകടമായി ഓസ്കാർ വേദിയിൽ ലിയാണർഡോ ഡികാപ്രിയോ എന്ന ഓസ്കാർ നടൻ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംസാരിച്ച് ലോക രാഷ്ട്രങ്ങളുടെ വേദികളിലേക്ക് കലാവസ്ഥ മാറ്റങ്ങളുടെ ദൂരവ്യാപക അവസ്ഥ എത്തിക്കുവാൻ ശ്രമം തുടങ്ങിയത് ആ വേദികളിലേക്ക് ഒരു സ്വീഡിഷ് പെൺകുട്ടി തന്റെ സ്കൂൾ ബഹിഷ്കരിച്ച് കലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ സംസാരിക്കുന്നത് .ആരും ശ്രദ്ധിക്കാതെ പോയ ഗ്രെറ്റയുടെ പോരാട്ടങ്ങൾ പക്ഷെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഊർജ്ജം പകരുകയും ഗ്രെറ്റയ്ക്ക് അഭിവാദ്യങ്ങളും ഐക്യദാർഡുവുമായി നിരവധി വിദ്യാർത്ഥികൾ സമരവും പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു
എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ ബഹിഷ്കരിച്ച, സ്വീഡിഷ് പാർലമെന്റിനു മുന്നിലിരുന്ന് 2018 മുതൽ ഒറ്റയാൾ പോരാട്ടമായി ഗ്രെറ്റ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പറഞ്ഞു കൊണ്ടേയിരുന്നു എന്നാൻ എല്ലാ പാരിസ്ഥിതിക സമരങ്ങളെയും ഗ്രെറ്റയുടെ സമരത്തെയും അവർ വ്യക്തിഹത്യ നടത്തി തകർക്കുവാനാണ് ശ്രമിച്ചത് അവർ ഗ്രെറ്റയ്ക്കു അസ് പെർഗേഴ്സ്സിൻഡ്രോം എന്ന ഓട്ടിസം ആണെന്നു ആരോപിച്ചു എന്നാൻ ഗ്രെറ്റ തനിക്ക് അസ് പെർഗേഴ്സ് സിൻ ഡ്രാം ഉണ്ട് എന്നും ചില സമയങ്ങളിൽ താൻ സാധാരണക്കാരിയല്ലന്നും വ്യത്യസ്തയാണ് എന്നു .അങ്ങനെ വ്യത്യസ്തയാവുക എന്നാൽ സൂപ്പർ ആവുക എന്നതാണ് എന്നും തിരിച്ച് മറുപടി കൊടുത്തു 2018ലെ യൂ.എസ് ക്ലൈ മറ്റ് ചെയ്ഞ്ച് കോൺഫറൻസിൽ അഭിസംബോധന ചെയ്ത ഗ്രെറ്റ് അവിടെ നിന്നും ചെറിയ ചെറിയ പ്രതിഷേധങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തുടരുക തന്നെ ചെയ്തു, ഗ്രെറ്റയുടെ പ്രവർത്തനങ്ങൾക്ക് അംനസ്റ്റി 2019 ജൂണിൽ പുരസ്കാരം നൽകി ആദരിച്ചു
ആഗോള താപനം ഉയരുന്നതിലെ ഭീഷണിയെ കുറിച്ച പൊതുജനങ്ങളെ ഉണർത്തുക എന്നതിൽ ശ്രദ്ധ ചെലുത്തിയ ഗ്രെറ്റ് 23/09/2019 ഉച്ചകോടിയിലേക്ക് എത്തിയത് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കും മുതിർന്നവർ ഞങ്ങളെ കേൾക്കുന്നവരേയും എന്ന പ്രതിജ്ഞയുമായാണ്, ആ സ്വീഡിഷ് പെൺകുട്ടിയുടെ ശബ്ദം അതിനാൽ തന്നെയാണ് ലോകം ശ്രദ്ധിച്ചത്, ഇവളുടെ ആ നോട്ടം അതിനാൽ തന്നെയാണ് അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ചത., യൂ എൻകാലാവസ്ഥ ഉച്ചകോടിയിലെ വാക്കുകൾ വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടിയാണ്, ഈ പ്രപഞ്ചത്തിന്റെ വാസത്തെ പറ്റിയാണ് അവൾ വേവലാതിപ്പെടുന്നത് ഗ്രെറ്റയുടെ പതിനൊന്നു പ്രസംഗങ്ങളുടെ സമാഹാരം പെൻഗ്യിൻ പ്രസിദ്ധികരിച്ചിട്ടുണ്ട് ലോകത്തിന്റെ ഭാവിയിൽ ഗ്രെറ്റയുടെ വാക്കുകൾക്കപങ്കുണ്ടാവും എന്ന് ഈ ബുക്ക് വെളിപ്പെടുത്തുന്നു സമരങ്ങൾക്ക ഒ രാധുനിക മുഖം കൂടിയാണ് ഈ പതിനാറുകാരി ആഴ്ചയിൽ ഒരുദിവസം വെള്ളിയാഴ്ച സ്വീഡിഷ് പർലമെന്റിനു മുന്നിൽ കുത്തിയിരിപ്പു സമരം, കലാവസ്ഥ വ്യതിയാനത്തിന് ഹരിത വാതകങ്ങളുടെ അമിതമായ ബഹിർഗമനത്തിന്, നിയന്ത്രണമേർപ്പെടുത്താത്ത ലോകനേതാക്കൾക്ക് എതിരെയാണ് പോരാട്ടം, ആഴ്ചയിൽ ഒരുദിവസം അധ്യായനം മുടക്കി ഒരു വർഷം മുന്നേ തുടങ്ങിയ സമരം ഇപ്പോൾ പിന്തുണയ്ക്കുന്നത് ലക്ഷങ്ങൾ ആണ് യൂ എസ്സിൻ എത്തിയപ്പോൾ ഗ്രെറ്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഗ്രെറ്റയോട് ഒബാമ ട്രംപിനെ കാണാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ അദ്ദേഹവുമായി സംസാരിച്ച സമയം കളയുന്നതെന്തിന് എന്നായിരുന്നു ഗ്രെറ്റയുടെ ധീരമായ പ്രതികരണം അതേ സമയം 2019 ൽ യൂ, എൻ കാലാവസ്ഥ ഉച്ചകോടിയിലെ ഗ്രെറ്റയുടെ പ്രസംഗ ശേഷം ‘ധീരയും ബുദ്ധിമതിയുമെന്നാണ് ട്രെംപിന്റെ പ്രതികരണം ഈ ട്വീറ്റ് തന്റെ പ്രൊഫൈൽ മുഖചിത്രമാക്കി മാറ്റിയാണ്ഗ്രെറ്റ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്
