കാൽപ്പാദങ്ങൾ കൊണ്ട് നാലു ഗോളിന്റെ ഫ്രഞ്ച് വിപ്ലവം

May 25, 2020,  7:28 AM

Share :ലോകകപ്പിൽ പുത്തൻചരിത്രം സൃഷ്ടിച്ച് റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് പടയ്ക്ക് ഉജ്ജ്വലവിജയം.പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പട കിരീടം നേടിയത്.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഫൈനലിൽ ആറു ഗോൾ വലയിൽ വീഴുന്നത്.ഫ്രഞ്ച് വിജയം അനായാസമായിരുന്നെങ്കിലും കളിയിൽ ലോകത്തിന്റെ ശ്രദ്ധ നേടിയാണ് ക്രോയേഷ്യ പരാജയം ഏറ്റുവാങ്ങുന്നത്. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം. ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്.


രണ്ടാം പകുതി പുരോഗമിക്കുമ്ബോള്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ എംബപെയിലൂടെ നാലാം ഗോളും. ബോക്സിലേക്ക് ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക് വീഴുകയായിരുന്നു.ഇതിനിടെ ഗോളിയുടെ പിഴവില്‍ നിന്നും ക്രൊയേഷ്യയ്ക്കുവേണ്ടി മാന്‍സൂക്കിച്ച്‌ ഗോള്‍ നേടി . തുടക്കത്തിലെ ഫ്രാന്‍സ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യന്‍ നിരയെ ആണ് കളിക്കളക്കത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റ് കഴിയുമ്ബോള്‍ ക്രൊയേഷ്യ മത്സരത്തില്‍ ആധിപത്യം പുലര്‍‌ത്തുന്ന കാഴ്ചയായിരുന്നു.എന്നാല്‍ പെനല്‍റ്റി കിക്കിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തിയിരുന്നു.


യുവാക്കളായ പടക്കുതിരകളും തന്ത്രശാലികളായ മുന്നേറ്റക്കാരും നിറഞ്ഞതായിരുന്നു ഫ്രഞ്ച് പട. എതിര്‍ ഗോള്‍ മുഖത്തേക്ക് ശരവേഗത്തില്‍ ഓടിയെത്തി മിന്നല്‍ ഗോളുകള്‍ നേടുന്ന എംബാപ്പെ, അന്റോയീന്‍ ഗ്രീസ്മാന്‍, പോള്‍പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രതിഭകളും അണിനിരക്കുന്ന മദ്ധ്യനിരയും ഗോളടിക്കാനും നന്നായി അറിയാവുന്ന പവാര്‍ദും, ഉംറ്രിറ്റിയും, വരാനെയും അടങ്ങുന്ന പ്രതിരോധവുമായിരുന്നു ഫ്രാന്‍സിനെ ശക്തരാക്കിയത്. 11ആം മിനിറ്റിൽ ക്രൊയേഷ്യക്ക് തന്നെയാണ് ആദ്യ അർദ്ധാവസരം വീണുകിട്ടിയത്. റാകിറ്റിച്ചിന്റെ ലോങ്ങ്‌ബോൾ പെരിസിച്ചിന് നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വന്നതോടെ അപകടമൊഴിഞ്ഞു. പതിയെ കളിയിലേക്ക് വന്ന ഫ്രാൻസ് 19ആം മിനിറ്റിൽ അപ്രതീക്ഷിതമായി ലീഡെടുത്തു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രൊയേഷ്യൻ താരം മാൻസൂക്കിച്ചിന്റെ തലയിരുമ്മിയ പന്ത് സ്വന്തം വലയിൽ വിശ്രമിച്ചു. റഷ്യൻ ലോകകപ്പിലെ 12ആം സെൽഫ് ഗോൾ… ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ആദ്യസെൽഫ് ഗോൾ… അധികനേരം പിന്നിലായിരിക്കാൻ ക്രൊയേഷ്യ ഒരുക്കമായിരുന്നില്ല. കൃത്യം പത്തുമിനിറ്റിന് ശേഷം ഫ്രഞ്ച് വലയും കുലുങ്ങി. സെറ്റ്പീസിലൂടെ വഴങ്ങേണ്ടിവന്ന ഗോളിന് സെറ്റ്പീസിലൂടെ തന്നെ മറുപടി. വിഡ ഹെഡ് ചെയ്തുനൽകിയ പന്തിനെ വലംകാലിനാൽ വരുതിയിലാക്കിയ പെരിസിച്ച്, ഇടിമിന്നലൊത്തൊരു ഇടംകാലനടിയിലൂടെ വല തുളച്ചു. ആദ്യപകുതിയിലെ നാടകീയത അവിടംകൊണ്ടും തീർന്നില്ല. കോർണർ ക്ലിയർ ചെയ്യവേ പെരിസിച്ച് പന്ത് കൈകൊണ്ട് തൊട്ടെന്ന ഫ്രഞ്ച് താരങ്ങളുടെ അപ്പീൽ ആദ്യം തള്ളിയ റഫറി VAR ന് ശേഷം വിരൽ സ്പോട്ടിലേക്ക് ചൂണ്ടി. ഫ്രാൻസിന്റെ കുപ്പായത്തിൽ ഇതുവരെ പെനാൽറ്റി മിസ്സാക്കാത്ത ഗ്രീസ്മാന് ഇത്തവണയും പിഴച്ചില്ല.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ