ഡര്‍മറ്റോഗ്ലിഫിക് മള്‍ടിപ്പിള്‍ ഇന്‍റെലിജെന്‍സ് ടെസ്റ്റ്‌ DMIT അഥവാ ഏറ്റവും വലിയ മനശാസ്ത്ര തട്ടിപ്പ് – ഡോ ഷെറിന്‍ വി ജോര്‍ജ്

May 25, 2020,  7:21 AM

Share :ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള മനശാസ്ത്ര സിദ്ധാന്തങ്ങളില്‍ ഒന്നാണ് Howard Gardner- ന്‍റെ മള്‍ടിപ്പിള്‍ ഇന്‍റെലിജെന്‍സ് തിയറി. മനുഷ്യരുടെ കഴിവുകളെ 8 തരത്തിലാണ് gardner തരം തിരിച്ചിരിക്കുന്നത്..Linguistic intelligence (“word smart”) Logical-mathematical intelligence (“number/reasoning smart”) Spatial intelligence (“picture smart”) Bodily-Kinesthetic intelligence (“body smart”) Musical intelligence (“music smart”) Interpersonal intelligence (“people smart”) Intrapersonal intelligence (“self smart”) Naturalist intelligence (“nature smart”) 1983 മുതല്‍ ഇന്നുവരെ വിദ്യാഭ്യാസ രംഗത്തും മനശാസ്ത്ര പഠനങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ തിയറിക്ക് സാധിച്ചു .. … ആരും ബുദ്ധിയില്‍ പിന്നിലല്ലെന്നും എല്ലാവര്ക്കും അവരവരുടേതായ വ്യത്യസ്തമായ കഴിവുകള്‍ ഉണ്ടെന്നും ഉള്ള അവബോധം സൃഷ്ടിച്ചു എന്നതാണ് ഗാര്‍ഡ്ണറുടെ പഠനത്തിന്‍റെ ഏറ്റവും വലിയ നേട്ടം .. ഈ സിദ്ധാന്തത്തിന്റെ ജനസമ്മതിയെ ചൂഷണം ചെയ്തുകൊണ്ട് ഉണ്ടാക്കിക്കൊണ്ട് വന്ന കപട ശാസ്ത്രമാണ് DMIT.. കയ്യിലെ വിരലടയാളങ്ങള്‍ പരിശോധിച്ചാല്‍ ബുദ്ധി അറിയാന്‍ സാധിക്കും എന്നാണിവരുടെ വാദം ..(കൈനോട്ടം , മുഖലക്ഷണം ഒക്കെ പോലെ തന്നെ ) .. കുട്ടികളിലെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ ഏതു തൊഴില്‍ മേഖലയിലേക്ക് പറഞ്ഞുവിടണം എന്ന് തീരുമാനിക്കാന്‍ ഈ വിരലടയാളപരിശോധനയിലൂടെ സാധിക്കുമത്രേ..


ഈ ആശയത്തിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്ന് Howard Gardner ലേഖകന് നേരിട്ടയച്ച ഇമെയിലില്‍ പറയുന്നു.. “My research has found no relationship between Multiple Intelligence and dermatoglyphics”. – (H Gardner ) അദ്ദേഹത്തിന്‍റെ സമ്മതം കൂടാതെ , അദ്ദേഹത്തിന്‍റെ ചിത്രവും പഠനവും ദുരുപയോഗിച്ചാണ്‌ ഇവര്‍ ഇന്ത്യ ഒട്ടാകെ (കേരളത്തില്‍ പലയിടത്തും) ഈ തട്ടിപ്പു നടത്തുന്നത്


ഇതേപോലെ തന്നെ മറ്റൊരു കൂട്ടര്‍ Gardner ടെ തിയറിയില്‍നിന്ന് ഉണ്ടാക്കിയെടുത്ത ടെസ്റ്റ്‌ ഉപയോഗിച്ച് (വിരലടയാളം അല്ല ) കുട്ടികളുടെ ഭാവി നിര്‍ണയിക്കാന്‍ ഇറങ്ങിയിട്ടുണ്ട് .. Gardner അത്തരം കാര്യങ്ങളോടും വിയോജിക്കുന്നു .. “Knowledge of one’s intelligences does not dictate life trajectory. We should not predict someone’s career choices based on their intelligences “- Gardner ) ഇനിയും മനശാസ്ത്രത്തിന്‍റെ പേരില്‍ മനുഷ്യരെ പറ്റിക്കാന്‍ ഇറങ്ങുന്നവരും, ഇതുവഴി പറ്റിക്കപ്പെടാന്‍ സാധ്യതയുള്ള മാതാപിതാക്കളും ഇതൊരു മുന്നറിയിപ്പായി എടുക്കണം എന്ന് അഭ്യര്‍ദ്ധിക്കുന്നു..EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ