സൗദി എണ്ണ കപ്പലുകള്‍ നേരെ ഹൂത്തി ആക്രമണം

May 27, 2020,  6:30 AM

Share :ദമാം: സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ചെങ്കടലിൽ വച്ച് രണ്ട് സൗദി എണ്ണ കപ്പലുകള്‍ നേരെ ഹൂത്തി ആക്രമണം നടന്നു. ഏദന്‍ ഉള്‍ക്കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ബാബുല്‍ മന്തിബ് കടലിടുക്കില്‍ വച്ചാണ് സംഭവം. ഹൂത്തികളെ മറയാക്കി ഇറാനാണു അക്രമണത്തിനു പിന്നിലെന്നും ആരോപണമുണ്ട്. അധികം വൈകാതെ തന്നെ ഇതുവഴിയുള്ള ചരക്കുകടത്ത് സൗദി നിര്‍ത്തിവച്ചു. രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമമുണ്ടായെങ്കിലും ഒരു കപ്പലിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഉടന്‍ കൂടുതല്‍ സഖ്യസൈനികരെത്തി കപ്പല്‍ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. പശ്ചിമേഷ്യയിലെ വ്യാപാരത്തില്‍ നിര്‍ണായകമാണ് ചെങ്കടല്‍ വഴിയുള്ള പാത. അവിടെക്ക് എത്താവുന്ന യമനിലെ അല്‍ ഹുദൈദ തുറമുഖം വഴിയാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ഹുദൈദയുടെ നിയന്ത്രണം പിടിക്കാന്‍ സൗദി സഖ്യസേന ശ്രമിച്ചുവരികയാണ്. കൂറ്റന്‍ ചരക്കുകപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളായിരുന്നു അത്. ദമ്മാം എന്നു പേരുള്ള കപ്പലാണ് ആക്രമിച്ചതെന്ന് ഹൂത്തികള്‍ പറയുന്നു. എന്നാല്‍ സംഭവം സ്ഥിരീകരിച്ച സഖ്യസേന കപ്പലിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതുമൂലം സൗദി അറേബ്യ താൽകാലികമായി എണ്ണ കയറ്റുമതി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഈ സംഭവം എണ്ണവിപണിയെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക.സൗദിയുടെ എണ്ണ ദിനംപ്രതി ആഗോള വിപണിയില്‍ എത്തുന്നത് കൊണ്ടാണ് വില വര്‍ധിക്കാതിരിക്കുന്നത്. സൗദി എണ്ണ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമെത്തിക്കുന്ന പ്രധാന പാതയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഈ വഴിയുള്ള കയറ്റുമതി സൗദി നിര്‍ത്തിവച്ചതിനാല്‍ വിപണിയില്‍ എണ്ണ എത്തുന്നത് കുറയും. വില കുതിച്ചുയരുകയും ചെയ്യും. താല്‍ക്കാലികമായിട്ടാണ് എണ്ണ കയറ്റുമതി നിര്‍ത്തിവച്ചതെന്ന് സൗദി പറയുന്നു. പാത സുരക്ഷിതമായെന്ന് തോന്നിയാല്‍ ഇനിയും കയറ്റുമതി തുടുരുമെന്നും സൗദി അറിയിച്ചു.
  • ഇതിനിടെ ചരക്കുകടത്ത് പാതയുടെ സുരക്ഷ ശക്തമാക്കാന്‍ വിദേശ സൈന്യങ്ങളുടെ സഹായം എത്താനും സാധ്യതയുണ്ട്. അതോടെ യമനിലെ ഹൂത്തി വിമതരുമായുള്ള യുദ്ധത്തിന്റെ രൂപം മാറും.
  • ബാബുല്‍ മന്തിബ് അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. ഇതുവഴി ചെങ്കടലില്‍ കടന്നാല്‍ സൂയസ് കനാലിലേക്ക് എത്താം.
  • സൂയസ് കനാല്‍ വഴി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് ചരക്കുകള്‍ കടത്താം. യൂറോപ്യന്‍ വിപണിയിലേക്ക് സൗദിയുടെ എണ്ണ എത്തിക്കുന്ന പ്രധാന വഴിയാണിതെന്നര്‍ഥം.
  • സൗദിയുടെ പുതിയ തീരുമാനം താല്‍ക്കാലികമാണെങ്കിലും യൂറോപ്പ്, അമേരിക്ക എന്നിവരെ ബാധിക്കും.

സൗദി എണ്ണ കപ്പലുകള്‍

ഇതിനിടെ ചരക്കുകടത്ത് പാതയുടെ സുരക്ഷ ശക്തമാക്കാന്‍ വിദേശ സൈന്യങ്ങളുടെ സഹായം എത്താനും സാധ്യതയുണ്ട്. അതോടെ യമനിലെ ഹൂത്തി വിമതരുമായുള്ള യുദ്ധത്തിന്റെ രൂപം മാറും. ബാബുല്‍ മന്തിബ് അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. ഇതുവഴി ചെങ്കടലില്‍ കടന്നാല്‍ സൂയസ് കനാലിലേക്ക് എത്താം. സൂയസ് കനാല്‍ വഴി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് ചരക്കുകള്‍ കടത്താം.

Table HeadingTable content
Contentcontent
This is a template for tableEBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ