ഞാൻ bisexual – renima k prema

June 27, 2020,  11:05 AM

Share :



ഞാൻ bisexual ആണെന്ന് തുറന്നടിച്ച് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിലെ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനി റെനിക കെ പ്രേമ .ട്രാൻസ് ജൻഡറുകളുടെയും സ്വവര്ഗാനുരാഗികളുടെയും ലൈംഗികത എന്നിവ കുറ്റകരമാണ് എന്ന് വിലയിരുത്തുന്ന കൊളോണിയൽ നിയമം റദ്ദ്ചെയ്ത കാലത്തുപോലും . ഞാൻ ഒരു bisexual ആണെന്ന് പറയാൻ എനിക്ക് യാതൊരു മടിക്കുന്നവരെയും ആ സവിശേഷതയെ Accept ചെയ്യാത്ത ഒരു ജനതയേയും രണിമ ഫേസ് ബൂക്കിലൂടെ ചോദ്യം ചെയ്യുന്നു .

പോസ്റ്റിന്റെ പൂർണ്ണരൂപം ഞാൻ ഒരു bisexual ആണെന്ന് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല, അതിനൊരു കാരണം bisexuality എന്നത് തികച്ചും നോർമൽ ആയി കാണേണ്ട ഒന്നാണ്. (അങ്ങനെ കാണാത്ത ആളുകൾ ഉള്ളതു കൊണ്ടാണ് നോർമൽ ആയി കാണണം എന്ന് പറഞ്ഞത്) ഇതിന്റെ പേരിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല . പക്ഷെ മറ്റു ചിലർ നേരിട്ടിട്ടും ഉണ്ട്. പിന്നെ എന്തുകൊണ്ട് ഒരാള് bisexual ആകുന്നു, homosexual um heterosexual um ആകുന്നു എന്നതിനെ പറ്റി സംസാരിക്കാൻ ആണെങ്കിൽ ഒരുപാടുണ്ട്. ആദ്യം എന്താണ് ഇവയൊക്കെ എന്ന് പറഞ്ഞ് തുടങ്ങാം. ‌Homosexuality എന്നു വെച്ചാൽ ഒരാളുടെ സമാനമായ ജൻഡർ അല്ലെങ്കിൽ സെക്സ് ആയ മറ്റൊരാളോട് ഉള്ള ലൈംഗിക ആകർഷണം, ബന്ധം ആണ്. ഇതിൽ തന്നെ രണ്ടു പുരുഷന്മർ തമ്മിൽ ഉള്ള ബന്ധത്തെ gay partners എന്നും രണ്ടു സ്ത്രീകൾ തമ്മിൽ ഉള്ള ബന്ധത്തെ lesbian partners എന്നും പറയാം.. ഇതിനു പിന്നിലുള്ള ജൈവ ശാസ്ത്രത്തെ പറ്റി പറയുകയാണെങ്കിൽ ചില റിസർച്ചുകളിൽ homosexual ആൾക്കാരുടെ brain areas ആയ hypothalamus ൽ ചില വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട്. Hypothalamus ൻ്റെ പ്രധാന ധർമ്മങ്ങൾ eating, drinking, temparature regulation and sexual behaviour എന്നിവ ആണ്. ഈ Area ലെ മറ്റു ചില ഭാഗങ്ങളിൽ വലുപ്പ വ്യത്യസം homosexual individuals ൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. (Areas such as midsagittal area of anterior commissure, and suprachiasmatic nucleas).

ഇനി bisexuality എന്താണെന്ന് നോക്കാം. ഒരു മനുഷ്യനു തൻ്റെ അതേ ജെൻററിലോ സെക്സിലോ ഉള്ള ആളിനോടും, തൻ്റെ എതിർ ജെൻററിനോടോ സെക്സിനോടോ ഉള്ള ആളിനോടും romantic Sexual relationship സാധ്യമാകും. ആകെ പോപ്പുലേഷനിൽ 5.5% സ്ത്രീകളും, 2 % പുരുഷൻമാരും അവർ bisexual ആണെന്ന് സമ്മതിക്കുന്നു. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ it is okey to be bisexual, homosexual or heterosexual.. there is nothing wrong in it. എന്നതാണ്. Section 377 എടുത്തുകളഞ്ഞത് ചരിത്ര മുന്നേറ്റമായി തുടരുമ്പോഴും ഇപ്പോഴും ഇതിനെ ഒന്നും Accept ചെയ്യാത്ത ഒരു ജനത ഇവിടെ ഉണ്ടെന്നത് അപലപനീയമാണ്. Conversion therapy ചെയ്ത് Homo ആളെ Hetero ആക്കുന്നതിനു പകരം, homophobia ക്കുള്ള treatment Intervention ആണ് നമ്മൾ മുൻഗണന കൊടുക്കണ്ടത് എന്നതാണ് എൻ്റെ അഭിപ്രായം.



EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.





പ്രധാന വാർത്തകൾ