വന്മരങ്ങൾ വീഴുമ്പോൾ-സ്വാലിഹ് ചെമ്മാട്

June 27, 2020,  10:54 AM

Share :ഓരോ ലോകകപ്പും നമ്മേ അൽഭുതപ്പെടുത്തുന്നത് കഴിവിൻ്റെയും കളിയുടെയും മാത്രം അർത്ഥത്തിലല്ല മറിച്ച് സംഭവ ബഹുലമായ അനേകം നിമിഷങ്ങൾ കൊണ്ടും നിർണ്ണയക സമയങ്ങളിലെ അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ടും കൂടിയാണ്. കാൽപന്തുകളിയെ ജനങ്ങൾ ഇത്രമേൽ നെഞ്ചേറ്റിയതും ഇത്തരം അനശ്വരമായ ക്ലൈമാക്സ് രംഗങ്ങൾക്കും വീറും വാശിയും ചന്തവും വൈവിദ്ധ്യവും നൽകുന്ന കഴ്ചകൾ സമ്മാനിക്കുന്നതും കൊണ്ടും കൂടിയാണ്. അത്തരം നിമിഷങ്ങൾ പുതിയ താരങ്ങൾക്കും പുതിയ തന്ത്രങ്ങൾക്കും ജന്മമേകും എന്നതും സത്യം. എന്നാൽ ഇത്തവണത്തെ ലോകകപ്പ് ഇതിനെ സാധുകരിക്കുന്നത് പ്രമുഖന്മാരുടെ നേരെത്തെയുള്ള വിടപറച്ചിൽ കൊണ്ടാണ്. വന്മരങ്ങൾ കടപുഴകി വീഴുന്ന കാഴ്ചയാണു ലോകകപ്പിൽ ഉടനീളം സാക്ഷിയാവേണ്ടി വന്നത്. ഗ്രൂപ്പ് മൽസരത്തിൽ തെന്നെ പുറത്താകേണ്ടി വന്ന ജർമനി മുതൽ ഇന്നലെ ബെൽജിയത്തോട് നിർഭാഗ്യകരമായി തോറ്റ ബ്രസീൽ വരെ നമ്മെ കൊലകൊമ്പന്മാരുടെ പതനത്തെ സാമ്യപ്പെടുത്തുന്നു. ആദ്യ ദുരന്തം ജർമനിക്ക്: 2012ൽ ഇറ്റലി തുടങ്ങി വച്ച ലോകചാമ്പ്യൻമാർ തൊട്ടടുത്ത വട്ടം ആദ്യറൗണ്ടിൽ പുറത്തുപോവുന്ന പതിവ് ഇത്തവണ ജർമനിയും തെറ്റിച്ചില്ല. ഇറ്റലിയും സ്പെയിനും നടന്ന വഴിയെ ജർമനിയും ആദ്യ റൗണ്ടിൽ വിമാനം കയറി. മൽസരത്തിൻ്റെ തുടക്കം മുതൽ തെന്നെ കൃത്യമായ ലക്ഷ്യത്തോടെയാണ് കൊറിയ പന്തുതട്ടിത്തുടങ്ങിയത്. പുറത്താവലുറപ്പിച്ചെങ്കിലും പൊരുതാറച്ച് കൊറിയ ഇറങ്ങിയതോടെ നിലവിലെ ചാമ്പ്യന്മാർ പകച്ചു. പ്രതിരോധനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നതോടെ ജർമ്മൻ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞ കൊറിയ, തരംകിട്ടിയപ്പോഴൊക്കെ എതിർഗോൾമുഖം വിറപ്പിച്ചുകൊണ്ടിരിന്നു. ഇഞ്ചുറി സമയത്ത് ജാങ്ങിന്റെ കാലിൽതട്ടിയ പന്ത് വലയിലുരുണ്ടുകയറിയതോടെ ജർമൻ മോഹങ്ങളുടെ ചിറകറ്റു. ഹിഗ്വിറ്റയാവാൻ നോക്കിയ ന്യൂയറുടെ പിഴവിൽ നിന്നും ക്യാപ്റ്റൻ സൺ ജർമൻ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിച്ചു. പോസ്റ്റിന് കീഴിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ചോ ഹ്യുൻ വൂ വിന്റെ മികവാണ് കൊറിയൻ വിജയത്തിൽ നിർണായകമായത്.


ജർമനിക്ക് പിറകെ അർജൻ്റീനയും: കെയ്‌ലൻ എംബാപ്പ എന്ന ഒറ്റ ഫ്രഞ്ച് വിപ്ലവകാരിയെ കൊണ്ട് പുറത്ത് പോവേണ്ടി വന്ന ടീമാണു അർജൻ്റീന. നിർഭാഗ്യവും അവസരപിഴവും കാരണം നാലിനെതിരെ മൂന്നുഗോളുകൾക്കാണു അർജൻ്റീന എന്ന വന്മരം ചലനമറ്റ് വീണത്. മാറ്റങ്ങളുമായാണ് കരുത്തർ രണ്ടും കളത്തിലിറങ്ങിയത്. ഫ്രാൻസ് അവസാന ഗ്രൂപ്പ് മത്സരത്തിൽ പുറത്തിരുത്തിയ പ്രമുഖരെയൊക്കെയും ആദ്യപതിനൊന്നിൽ ഉൾപെടുത്തിയപ്പോൾ ഹിഗ്വയ്‌ന് പകരം പാവോൺ അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. എന്നിട്ടും അർജൻ്റീനയുടെ പ്രധിരോധ നിലക്ക് ബലം കൈവന്നില്ല. തുടർച്ചയായ മഞ്ഞകാർഡുകളും പരുക്കൻ കളിയും അർജൻ്റീനയെ തളർത്തി കളഞ്ഞു. ഫ്രാൻസ് ആകട്ടെ ചെറുപ്പകാരൽ സമ്പന്നമായ ടീമിന് അധികം ആയാസപ്പെടാതെ തെന്നെ വിജയത്തിലെത്തുകയും ചെയ്തു. അതോടെ കഴിഞ്ഞ മൂന്ന് ഇൻ്റർനാഷണൽ ചമ്പ്യൻഷിപ്പിൽ ഫൈനലിൽ തകർന്ന ടീം ഇത്തവണ കോർട്ടർ പോലും കാണാതെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറി. മെസ്സിക്ക് പിറകെ ക്രിസ്റ്റിയാനോയും; പോർച്ചുഗൽ പുറത്ത്: ലയണൽ മെസ്സിക്ക് പിന്നാലെ ക്രിസ്ത്യാനോ റൊണാൾഡോയും റഷ്യയിൽ നിന്നും പടിയിറങ്ങുകയായിരുന്നു. അർജൻ്റീന പുറത്തായ അന്ന് തെന്നെ അടുത്ത മൽസരത്തിലാണ് റൊനോൾഡയുടെ ടീം പോർച്ചിഗലിനും നിരാശയോടെ മടങ്ങേണ്ടി വന്നത്. കളിയിലുടനീളം മോശം പ്രകടനം കാഴ്ചവെച്ച പോർച്ചുകലിനു ഇതുവരെ ഉണ്ടായിരുന്ന ഭാഗ്യം തുണച്ചില്ലാ എന്ന് വേണം കരുതാൻ. അത് കൊണ്ട് തെന്നെ ഉറുഗ്വേക്ക് ആയിരുന്നു ആദ്യഗോൾ നേടാനായത്. ഇടതുവിങ്ങിൽ നിന്നും സുവാറസ് ഉയർത്തിനൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന കവാനി കരുത്തുറ്റൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പ്രത്യാക്രമണത്തിന് ലഭിച്ച ഓരോ അവസരങ്ങളിലും ഉറുഗ്വേ പോർച്ചുഗൽ ഗോൾകീപ്പർ പട്രീഷ്യോയെ പരീക്ഷിച്ചതോടെ ആദ്യപകുതി ആവേശം നിറഞ്ഞതായി. പോർച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി നടത്തിയ ആക്രമണനീക്കങ്ങൾക്ക് അധികം വൈകാതെ ഫലം ലഭിച്ചു. പെപ്പെയുടെ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ പറങ്കിപ്പട ഉറുഗ്വേക്കൊപ്പമെത്തി. പക്ഷേ അധികമായുസ്സുണ്ടായില്ല. പോർച്ചുഗൽ മുന്നേറ്റങ്ങൾക്കിടെ കളിയുടെ ഗതിക്ക് വിപരീതമായി ഉറുഗ്വേ ലീഡ് തിരിച്ചുപിടിച്ചു. ബെൻടാങ്കുർ നൽകിയ പാസ് തകർപ്പൻ വലംകാലനടിയിലൂടെ കവാനി വലയിലെത്തിക്കുകയായിരുന്നു. അതോട് കൂടി പോർച്ചിഗൽ ടീമിനും സ്വന്തം നാട്ടിലേക്കുള്ള ടികറ്റ് റഡിയായി കഴിഞ്ഞിരുന്നു.


സ്പെയിനിനും മടക്കം: പ്രമുഖന്മാരുടെ മടക്കനിരയിലെ മൂന്നമനായി സ്പെയിനും റഷ്യൻ വേൾഡ്‌കപ്പിൽ പുറത്ത് പോകുകയായിരുന്നു. റഷ്യൻ ടീമിനെതിരെ ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവാണ് ആതിഥേയരുടെ അവിശ്വസനീയ വിജയത്തിന് ചുക്കാൻപിടിച്ചത്. ആയിരത്തിലധികം പാസുകൾ കൈമാറി മികച്ച കളി പുറത്തെടുത്ത സ്പെയിനിന്‌ ഫിനിഷിങ്ങിലെ പാളിച്ചകളാണ് പുറത്തേക്കുള്ള വഴി തുറന്നത്. അവസാനഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങിയ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് സ്പെയിനും റഷ്യയും പ്രീക്വാർട്ടർ പോരിനിറങ്ങിയത്. ഇരുവരും ഒരോവീധം ഗോളടിച്ച തങ്ങളുടെ തൊണ്ണൂറാം മിനിറ്റ് കഴിഞ്ഞപ്പോൾ അരയും തലയും മുറുക്കി പൊരുതിയിട്ടും എക്സ്റ്റ്രാടൈമിലും ഒന്നും ലഭിക്കാതിരുന്നപ്പോഴാണു ഷൂട്ടൗട്ടിലേക്ക് കളി വഴിമാറിയത്. വിരുന്നായെത്തിയ ചാറ്റൽമഴക്കിടെ ഇരുനിരയും ഭാഗ്യപരീക്ഷണത്തിനിറങ്ങി. ആദ്യരണ്ടു റൗണ്ടുകളിലും രണ്ടുടീമുകളും അനായാസം ലക്ഷ്യം കണ്ടെങ്കിലും സ്പെയിനിനായി മൂന്നാംകിക്കെടുത്ത കോക്കെയുടെ ഷോട്ട് അകിൻഫീവ് തടുത്തിട്ടതോടെ കളി റഷ്യയ്ക്കനുകൂലമായി. അസ്പാസിന്റെ ഷോട്ടും തട്ടിയകറ്റിയ അകിൻഫീവ് റഷ്യയിൽ വിജയഭേരി മുഴക്കി. അതോട് കൂടി 2012 ലോക ചാമ്പ്യന്മാർക്ക് നാടുപിടിക്കേണ്ടി വന്നു. അവസാനം പൊരുതിതോറ്റ് ബ്രസീലും നാട്ടിലേക്ക്: നിർണ്ണായകമായ രംഗങ്ങളിലൂടെ സമയം ഇഴഞ്ഞു നീങ്ങിയ മൽസരത്തിൽ ലാറ്റിൻ അമേരിക്കൻ കാൽപന്ത് വമ്പൻ ബ്രസീലും റഷ്യൻ മണ്ണിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു. കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞ, ഒന്നിനെതിരെ രണ്ടുഗോൾ എതിർവലയിൽ നിക്ഷേപിച്ച ചുവന്ന ചെകുത്താന്മാർ സെമിഫൈനലിലേക്ക് നടന്നുകയറി. മികച്ചപ്രകടനം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് ബ്രസീലിന് തിരിച്ചടിയായത്. ഇരുനിരകളും കരുതലോടെ തുടങ്ങിയ മത്സരം നിമിഷാർദ്ധം കൊണ്ട് ആവേശക്കൊടുമുടി കയറി. ആദ്യ സെൽഫ് ഗോളിലൂടെ നിരാശജനകമായ ഒരു ഗോൾ ബ്രസീൽ വഴങ്ങി എങ്കിലും അവസാനം വരെ ശക്തമായ പ്രകടനം അവർ കാഴ്ചവെച്ചു. എന്നാലും ഭാഗ്യം അവരെ തുണച്ചില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പുതുപ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി ബെൽജിയം സെമിയിലേക്കും. ഖത്തർ വേൾഡ്കപ്പിലെ വിജയവും സ്വപ്നം കണ്ട് ബ്രസീൽ സ്വന്തം നാട്ടിലേക്കും നടന്നകന്നു..EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ