കൊറോണയും യുദ്ധവും അഥവാ ലോക യുദ്ധവും -ഇ പി അനിൽ

July 1, 2020,  8:41 AM

Share :വെലികെട്ടുകളാല്‍ ഒരുക്കി എടുത്തിട്ടുള്ള ദേശിയതകളും അനുബന്ധ വികാരങ്ങളും തികച്ചും അപ്രസക്തമാണെന്ന് കൊറോണ-19 ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.അപ്പോഴും അത്രുത്തികളില്‍ ഉയരുന്ന വെടിയൊച്ചകള്‍ ജനങ്ങളുടെ വേവലാതികള്‍ വര്‍ധിപ്പിച്ചു..ചൈന എന്ന പുതിയ നൂറ്റണ്ടിന്‍റെ Corporate ഭരണ സംവിധാനം , കൈകൊള്ളുന്ന നിലപാടുകള്‍ സാമ്രാജ്യത്വത്തിന്‍റെ ശൈലികളുമായി അകലം പാലിക്കുന്നില്ല.രണ്ടാം ലോക യുദ്ധത്തിനു ശേഷം അമേരിക്കന്‍ ഭരണ സംവിധാനം എങ്ങനെയൊക്കെയാണോ നവ സ്വതന്ത്ര രാജ്യങ്ങളെ ചൂഷണം നടത്തി പപ്പരാക്കിയത് , അതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല ബീജിംഗ് നിലപാടുകള്‍.കോളനി ഭരണത്തിൽ നിന്നു പുറത്തു വന്ന രാജ്യങ്ങളുടെ പശ്ചാത്തല വികസനത്തിനായി സോവിയറ്റ് യൂണിയന്‍ നല്‍കിയ സഹായങ്ങള്‍ ആരോഗ്യകരമായിരുന്നു എന്ന് Hindusthan Antibiotics Limited മുതല്‍ ഇന്‍ഡോ-പാക്‌ യുദ്ധ സമയത്തെ ഇടപെടലുകളും ബോധ്യ പെട്ടിട്ടുള്ളതാണ്.എന്നാല്‍ സമാന നിലപാടുകളിലൂടെയല്ല ചൈന നീങ്ങുന്നത്‌.ജനകീയ ജനാധിപത്യ സംവിധാനത്തിനു നിരക്കാത്ത ശൈലികൾ ദരിദ്ര രാജ്യങ്ങളില്‍ നടപ്പിലാക്കി കൊണ്ട് പ്രകൃതി വിഭവങ്ങളെ അവര്‍ കൊള്ളയടിക്കുന്നു.

ആഫ്രിക്കൻ രാജ്യങ്ങളുടെ ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് ഒരു ശതമാനത്തില്‍ നിന്നും 15% ആയി മാറി. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍10000 വന്‍കിട പദ്ധതികളിലായുള്ള ചൈനീസ് കമ്പനികളുടെ നിക്ഷേപം 2008 ല്‍ 49 കോടിയില്‍ നിന്നും 2014 കൊണ്ട് 3250 കോടി ഡോളറായി വര്‍ധിച്ചു.
ആഫ്രിക്കന്‍ വന്‍കരയിലെ 30 രാജ്യങ്ങളിലായി പണിയുന്ന 3 km ലധികം നീളമുള്ള റോഡുകളും മൂന്ന് നിലയില്‍ അധികം ഉയരമുള്ള കെട്ടിടങ്ങളും ചൈനീസ് പദ്ധതികളാണെന്ന് ഉറപ്പിക്കാം.പ്ലാറ്റിനം,കൊബാള്‍ട്ട് ശേഖരത്തില്‍ 90%, സ്വര്‍ണ്ണ ഖനികളില്‍ 50%, യുറേനിയത്തിന്‍റെ 30 %, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനാവശ്യമായ കോള്‍ട്ടാന്‍റെ 75% ആഫ്രിക്കന്‍ വന്‍ കരയുടെ മണ്ണിലുണ്ട്.ചൈന അത്തരം രാജ്യങ്ങളുടെ സമ്പന്തിൽ പിടി മുറുക്കി കൊണ്ട്,എത്യോപ്യ,നൈജീരിയ,ടാന്‍സാനിയ മുതലായ രാജ്യങ്ങളെ കൂടുതല്‍ കടത്തില്‍ എത്തിച്ചു. ബീജിംഗ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഇടപെടലുകള്‍,പഴയ കാല United fruits,ആധുനിക കാല Coca Cola കമ്പനികളിൽ നിന്നു വ്യത്യസ്ഥമല്ല.1979 മുതൽ സ്വന്തം രാജ്യത്ത് SEZ കളെ വികസനത്തിൻ്റെ അടിത്തറയായി കണ്ട രാജ്യം ,പണം മുടക്കുന്നവരുടെ മാത്രം സ്വപ്ന ഭൂമിയാണ്‌.

Belt and Road Initative(BRI) എന്ന Ribbon Development പദ്ധതി കടന്നു പോകുന്ന(67.5 ലക്ഷം കോടി )70 രാജ്യങ്ങളെയും തങ്ങളുടെ വരുതിയില്‍ കൊണ്ടു വരുവാനാണ് ചൈന ശ്രമിക്കുന്നത്.ചന്തക്കും അതിന്‍റെ മറ്റൊരു രൂപമായ ഊഹ വിപണിക്കുമെതിരെ ഒരു കാലത്ത് രാഷ്ട്രീയ യുദ്ധം നടത്തിയ ചൈന,കോര്‍പ്പറേറ്റ് സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമായി മാറുവാനാണ് ആഗ്രഹിക്കുന്നത്.പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം മുതല്‍ ഇന്ത്യക്ക് ചുറ്റും ബംഗ്ലാദേശിലെ ചിറ്റഗോങ്ങ്, മ്യാന്മാറിലെ കയൂക്പ്യൂ, തായ് ലാന്‍ഡില്‍ ഇസ്തുമസ്, ഹസന്തോട് (ശ്രീലങ്ക), മറവോ(മാലി ദ്വീപ്‌)മുതലായ തുറമുഖങ്ങളെ അവര്‍ നിയന്ത്രിക്കുകയാണ്.

സാമ്രാജ്യത്വം എന്നാല്‍ യുദ്ധം എന്ന ലെനിന്‍ പരാമര്‍ശം ശരി വെക്കുന്ന സംഭവങ്ങള്‍ ചൈനയില്‍ നിന്നും ഉണ്ടാകുമ്പോള്‍ അവർ അമേരിക്കന്‍-ഇസ്രയേല്‍ രീതികളെ സ്വീകരിച്ചതായി തോന്നും.മഹാ വ്യാധിയുടെ തുടക്കം കുറിച്ച നാട്ടില്‍ നിന്നും രോഗം ലോകത്തെ ഭീതിയില്‍ എത്തിച്ചിരിക്കെ,ആ രാജ്യം മറ്റേതു കാലത്തേക്കാളും സൗഹൃത പരമായി മറ്റുള്ളവരോടു സമീപിക്കുവാന്‍ ബാധ്യസ്ഥമായിരുന്നു.

ജനങ്ങളുടെ താല്‍പര്യത്തെ മറച്ചു പിടിക്കുന്ന ഭരണാധിപർ യുദ്ധത്തെ ഏറെ ഇഷ്ടപെടുന്നവരാണ്.അവരുടെ ചതികളെ മറച്ചു വെക്കുവാന്‍ സ്വയം യുദ്ധം ചെയ്യുവാനും മറ്റുള്ളവരെ ചെയ്യിക്കുവാനും ആഗ്രഹിക്കും. അകൂട്ടര്‍ക്ക് state എന്നത് ,ജനം ആത്മാഹൂതി നല്‍കി സംരക്ഷിക്കേണ്ട സ്ഥാപനമാണ്‌. സ്വന്തം അണികളെയും ആരാധക വൃന്തത്തെയും വികാരാധീനരാക്കി , യുദ്ധ മുഖം ഉണ്ടാക്കി നില നിര്‍ത്തുവാന്‍ ഇത്തരക്കാര്‍ താല്‍പര്യം കാട്ടും. ദുരന്തങ്ങള്‍ അവർക്ക് കോര്‍പ്പറേറ്റുകളെ സഹായിക്കുവാനുള്ള അവസരങ്ങള്‍ മാത്രമാണ്.അതിനുള്ള ഉദാഹരണമാണ് അമേരിക്കന്‍ സാമ്രാജ്യത്വം. അത് പൂര്‍ണ്ണമായി അറേബ്യന്‍ യുദ്ധ കാലത്ത് നടപ്പിലാക്കി..അതിനെ Disaster capitalism എന്ന് വിളിക്കും.

New Orleans Flood വെള്ളപൊക്കത്തെ Cleaned by God എന്നായിരുന്നു റിപ്പബ്ലിക്കന്‍ നേതാവ് Richard Baker വിശേഷിപ്പിച്ചത്‌. അഭിപ്രായത്തെ സ്വാഗതം ചെയ്യുവാൻ റിയല്‍ എസ്റ്റേറ്റ് മുതലാളി Joseph Caizaro ഉണ്ടായിരുന്നു.വെള്ളപൊക്കത്തിനു ശേഷം120 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു.4700 അധ്യാപര്‍ക്ക് ജോലി നഷ്ടപെട്ടു .അവശേഷിക്കു സർക്കാർ വിദ്യാലയങ്ങൾ 4 എണ്ണം മാത്രം.പകരം സ്വകാര്യ സ്കൂളുകളുടെ എണ്ണം പതിന്മടങ്ങ്‌ വര്‍ധിപ്പിച്ചു.സ്വകാര്യ സ്കൂള്‍ പണിയുവാന്‍ വായ്പകള്‍ അനുവദിച്ചു.Govt school spreads Socialism എന്ന വാദവും ഉയര്‍ത്തി. എല്ലാത്തി

നും Milton Freedman ൻ്റെ നിലപാടുകള്‍ സഹായിച്ചു.
ഇറാഖ് യുദ്ധം ലക്ഷങ്ങളുടെ മരണത്തിനിട നല്‍കി.ബുഷിന്‍റെ പരാജയവും ഉറപ്പിച്ചു.എന്നാല്‍ ഹാലിബര്‍ട്ടന്‍ കമ്പനിക്ക് 2000 കോടിയുടെ ബിസ്സനസ്സ് ഒത്തുകിട്ടി.അര്‍ജന്‍റീനയില്‍ നടന്ന Falk land war ഖനികള്‍ സ്വകാര്യ വല്‍ക്കരിക്കുവാനുള്ള അവസരമായിരുന്നു.CNN എന്ന അമേരിക്കന്‍ ചാനല്‍ യുദ്ധത്തെ live ആക്കി നിർത്തി, Voyerism എന്ന മനോനിലയെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.ബോഫോര്‍സ്സും സ്കഡും മാധ്യമങ്ങൾ ലോകത്തെ പരിചയപെടുത്തി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബോഫോഴ്സ് ഉണ്ടാക്കിയ കോലാഹലങ്ങൾ ശ്രദ്ധേയമായിരുന്നു.

കോവിഡ് എങ്ങനെയാണ് ലോകത്തെ ബാധിക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.ഓരോ യുദ്ധവും കച്ചവടങ്ങളെ കൊഴിപ്പിച്ചിരുന്നു (War economics).ഇതേ രീതി Covid കാലത്തും ആവര്‍ത്തിക്കു കയാണ്.കഴിഞ്ഞ നാളുകളിൽ എന്ന പോലെ ദുരന്തങ്ങളെ ചൂഷണത്തിനുള്ള ഉപാധിയാക്കുവാന്‍ ഇഷ്ട്ടപ്പെട്ട ഭരണാധിപരുടെ രാജ്യമായി ഇന്ത്യ മാറുകയിരുന്നു.മാര്‍ച്ച് അവസാന ആഴ്ച്ചയില്‍ തുടങ്ങിയ കര്‍ഫ്യൂ മാസങ്ങൾ കഴിഞ്ഞും ഭാഗികമായി തുടരുമ്പോൾ, കോര്‍പ്പറേറ്റുകളെ സുരക്ഷിതരാക്കി നിര്‍ത്തി, ഇന്ധന വിലയിൽ , അര മാസത്തിലധികമായി, ഇടവേളകളില്ലാത്ത വർധനവ് നടപ്പിലാക്കുന്നു.ജന സംഖ്യയില്‍ 3% ആളുകള്‍ മാത്രം പ്രത്യക്ഷ നികുതി അടക്കുന്ന നാട്ടില്‍ , അവരില്‍ നിന്ന് അധിക പണം ഈടക്കുവാന്‍നേതാക്കാൾ തയ്യാറല്ല. ആ രംഗത്തു നിന്നു മാത്രം 5 ലക്ഷം കോടി രൂപ കണ്ടെത്തി, 75% ഇന്ത്യൻ കുടുംബങ്ങൾക്കും 8000 രൂപ വീതം 3 മാസം നൽകാമായിരുന്നു.സ്വിസ് ബാങ്കിൽ എത്തിയ പണത്തിൽ10% (10 ലക്ഷം കോടി) കൊണ്ട് മറ്റൊരു 6 മാസം 8000 രൂപ വെച്ചെത്തിക്കാം.രാജ്യത്തെ 953 കുടുബങ്ങൾ 50 ലക്ഷം കോടിയിലധികം രൂപ സ്വന്തം പേരിലാക്കിയിട്ടുണ്ട്.അവരിൽ നിന്ന് മറ്റൊരു 5 ലക്ഷം കോടി നേടിയാൽ മൂന്നു മാസം കൂടി പാവങ്ങൾക്കു നൽകാം.അങ്ങനെ ഒരു ലക്ഷം രൂപ വീതം,20 കോടി കുടുംബങ്ങളിലേക്ക് ഒരു വർഷം എത്തിച്ച്, രാജ്യത്തിന് അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാം.97% ആളുകൾ അതിൻ്റെ പേരിൽ പുതിയ ഭാരം ചുമക്കേണ്ടതില്ല. അത്തരം പദ്ധതികൾ ഒന്നും നടന്നില്ല പക്ഷേ തൊഴില്‍ സമയം 12 മണിക്കൂറായി ഉയര്‍ത്തി.സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുത്തകക്ക് കൈമാറുവാൻ തയ്യാറായി. പ്രതിരോധ രംഗത്തു പോലും വിദേശീയർക്ക് കൈ കടത്താം.ജനങ്ങളെ കോവിഡിന്റെ മറവില്‍ നിശബ്ദമാക്കുവാൻ മടിക്കാത്ത സര്‍ക്കാര്‍ , രോഗ വ്യാപനത്തെ തടയുവാന്‍ പരാജയപെടുന്നു.

ദേശിയതയെ പരമാവധി വൈകാരികമായി കാണുവാന്‍ ഇഷ്ടപെടുന്നവര്‍, അമേരിക്കന്‍-ഇസ്രയേല്‍ ചങ്ങാതികളാകുവാൻ ശ്രമിക്കുമ്പോള്‍, അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളല്‍ വീഴുവാൻ അവസരമൊരുക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നേപ്പാളികളുടെ ഇന്ത്യക്കാരോടുള്ള മമതയെ മറന്ന്, അവരുടെ ഭരണ ഘടന മത നിരപേക്ഷമായപ്പോൾ പ്രതിഷേധിച്ച RSS സമീപനം , രാജ്യത്തിൻ്റെ അയല്‍പക്ക പാരമ്പര്യത്തിന് എതിരായിരുന്നു.45 വര്‍ഷത്തിനു ശേഷം ചൈനീസ് അതൃത്തിയിൽ ഇന്ത്യന്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപെടേണ്ടി വന്നതിലുള്ള സര്‍ക്കാരിന്‍റെ പിടിപ്പുകേട് ഇവിടെ വ്യക്തമാണ്.

ചൈനയുടെ യുദ്ധ കൊതിയെ ലോക രാജ്യങ്ങളുടെ പിന്തുണയോടെ ചെറുക്കണമെങ്കില്‍,രാഷ്ട്രീയ നെറി കേടിന്‍റെ പ്രതിനിധിയായ അമേരിക്കന്‍ ഭരണ കൂടത്തെ തള്ളിപ്പറയണം.അതിന്‍റെ തുടര്‍ച്ചയായി പ്രതിരോധ ചെലവുകള്‍ വെട്ടി കുറച്ച്,ബുദ്ധന്‍റെ കര്‍മ്മ മണ്ഡലം സാർവ്വ ദേശീയ സൗഹൃദ രാഷ്ട്രീയ ബന്ധങ്ങളാൽ നിറയണം. ചൈനയും ഇന്ത്യയും പാകിസ്ഥാനും കൂടി പ്രതി വര്‍ഷം പ്രതിരോധത്തിനായി മാറ്റി വെക്കുന്ന തുക 26 ലക്ഷം കോടി രൂപ വരും.ഇന്ത്യയില്‍ ഓരോ മാസവും പ്രതിരോധ ചെലവ് 44350 കോടി ആണെങ്കില്‍ ആരോഗ്യ രംഗത്തിനായി 5750 കോടി മാത്രം മാറ്റി വെക്കുന്നു.ഓരോ രാജ്യവും അവരുടെ ശക്തി തെളിയിക്കുവാന്‍ നടത്തുന്ന യുദ്ധ സന്നാഹങ്ങള്‍ സാധരണ ജനങ്ങളെ പാപ്പരാക്കി മാറ്റും.അത്രുത്തികള്‍ Jinogism കാട്ടുവാനുള്ള അവസരമാകുമ്പോള്‍,യുദ്ധത്തെ കൊതിക്കുന്ന കഴുകന്മാരായി മനുഷ്യര്‍ മാറി തീരും. അതിന്‍റെ മറവില്‍ കോര്‍പ്പറേറ്റ് ലാഭ കൊതിയും അടിച്ചമര്‍ത്തലും എളുപ്പം സാധ്യമാകും.

കോവിഡ് പകർച്ച വ്യാധിയുടെ കാലത്തും അതൃത്തിയിലെ സംഘർഷം ലക്ഷ്യം വെക്കുന്നത്, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മറച്ചു വെച്ച്, മാർക്കറ്റ് വിപുലീകരിക്കുവാനുള്ള പദ്ധതികളാണ്.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ