വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റവും ചൂഷണവും -വരദാ സെലാൻ

July 12, 2020,  6:05 AM

Share :നാം കണ്ട് ശീലിച്ച വിദ്യാഭ്യാസരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അദ്ധ്യായനവർഷമാണ് ആരംഭിച്ചത്. ഒത്തിരി ആകാംഷയും ആശങ്കകളും നമ്മുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിലെ പുതിയ മാറ്റം നാം സ്വീകരിച്ച് തുടങ്ങി.” ഈ ജൂൺ ഒന്നിന് ഒരു പ്രത്യേകത യുണ്ട്. നമ്മുടെ കുട്ടികളെ നേരിട്ട് പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് ഒരു ദിവസം പോലും നഷ്ടപ്പെടാതെ നമ്മുടെ മക്കളെ പഠിപ്പിക്കണം” . പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മെയ് 30ന് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു. ഒരു ദിവസം പോലും നഷ്ടപ്പെടരുത് എന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരു ക്ലാസ് പോലും കിട്ടാൻ വഴിയില്ലാത്ത ഗവൺമെൻ്റിൻ്റെ കണക്കിൽ പെടുന്ന 2.96 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. അകലം പാലിക്കണം എന്നത് കൊണ്ട് സ്കൂളും കോളെജും തുറക്കാൻ സാധിക്കാതെ ക്ലാസുകൾ ഓൺ ലൈൻ ആക്കിയും സൗകര്യങ്ങൾ ഇല്ലാത്തവർ അവിടയും അകലെ തന്നെ ആയി പോയി.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകൾ എല്ലായ്പ്പോഴും സാക്ഷരതയിൽ മാത്രമല്ല, സമഗ്ര വിദ്യാഭ്യാസത്തിലായിരുന്നു. ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വളർച്ചയെക്കുറിച്ച് അദ്ദേഹം  ഊന്നിപ്പറഞ്ഞു. 

  പ്രാഥമിക  വിദ്യാഭ്യസത്തിൻ്റെ ലക്ഷ്യം അറിവ് സമ്പാദത്തിലുപരി വ്യക്തിത്വ വികസനവും സാമൂഹ്യ ഉയർച്ചക്ക് ആധാരമായ അറിവും കഴിവും മൂല്യങ്ങളും നൽകുകയെന്നതാണ്. ജീവിത ലക്ഷ്യസംമ്പദ്ധിയായ നിലപാട് വിദ്യഭ്യാസത്തെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ്. സമൂഹത്തിലെ മധ്യവർഗ്ഗമാണ് വിദ്യാഭ്യാസം തൊഴിലിന് വേണ്ടി മാത്രമാണന്ന് കരുതുന്നത് എന്ന വാദം തെറ്റാണ്. മധ്യവർഗ്ഗവും ഉന്നതവർഗ്ഗവും താണവർഗ്ഗവും എല്ലാം ഈ കാഴ്ചപാടിൽ തുല്യരാണ്.
പ്രാഥമിക വിദ്യാഭ്യാസം ഓൺ ലൈനിലേക്ക് മാറ്റപ്പെട്ടുമ്പോൾ ഗുണത്തിനെക്കാൾ ദോഷമാണ് ഉണ്ടാകുക. പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ പരമപ്രധാന ലക്ഷ്യമായ വ്യക്തിത്വ വികസനം,  സ്വഭാവ രൂപീകരണം , സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ ഓൺ ലൈൻ വിദ്യാഭ്യാസത്തിൽ നിറവേറ്റപ്പെടുന്നില്ല. വിദ്യാർത്ഥികൾ പതുക്കെ പതുക്കെ യാഥാർത്ഥ്യത്തിൽ നിന്നും മാറ്റപ്പെടും. യാഥാർത്യത്തിൽ നിന്ന് മാറ്റപ്പെടുക എന്നാൽ ആ വ്യക്തിയുടെ അവാസവ്യവസ്ഥയിൽ നിന്നും അകലും. പ്രകൃതിയിൽ നിന്നും അന്യപ്പെട്ട് യന്ത്രവൽകൃത ശരീരങ്ങളായി (Mechanized  body) മാറ്റപ്പെടും. ഒരു യന്തത്തിൻ്റെ മുന്നിൽകൂടുതൽ സമയം ചെലവഴിക്കുമ്പോൾ അതിൻ്റെ സ്വഭാവങ്ങൾ കുട്ടികളെ കൂടുതൽ സ്വധീനിക്കുകയും യന്ത്രത്തിൻ്റെ സ്വഭാവം ഉടലെടുക്കുകയും ചെയ്യും.  കുട്ടികളിൽ സാമൂഹ്യ ഇടപെടലും (social interaction)  സാംസ്കാരിക ഇടപെടലും (cultural intraction ) കുറയുകയും മനസാക്ഷി ഇല്ലാത്ത സ്വന്തം കാര്യം മാത്രം നോക്കുന്ന മാനസിക ആരോഗ്യം നഷ്ടപ്പെട്ട ചെറിയ മനസ്സുകളുടെ ഉടമകളായ ഒരു തലമുറ ആയിരിക്കും വാർത്തെടുക്കുക


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 21 A യിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്നു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം ( RTE ), 2009 ആഗസ്റ്റ് 4 ന് ഇന്ത്യൻ പാർളമെൻ്റ്‌ പാസാക്കി

 സ്കൂളുകളിൽ ആരംഭിച്ച ഓൺ ലൈൻ വിദ്യാഭ്യാസം യഥാർത്ഥത്തിൽ ഓൺ ലൈൻ അല്ല എന്നതാണ് വസ്തുത.  വെർച്വൽ വിദ്യാഭ്യാസമെന്നാൽ ഡിജിറ്റൽ വശങ്ങൾക്കായുള്ള ഒരു വെബ് അധിഷ്ഠിത പ്ലേറ്റ് ഫോം ഉപയോഗിച്ച് ഒരു കോഴ്സ് ഘടനക്കുള്ളിൽ നിന്നും പഠിതാക്കാവശ്യമായ വിഭവങ്ങളും പ്രവർത്തനവും ഇടപെടലുകളും നടത്തുന്ന പഠന രീതി ആണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഡിജിറ്റൽ മാധ്യമങ്ങൾ വഴി നൽകുന്ന നിർദ്ദേശങ്ങളിലൂടെ അറിവ് നേടുക എന്നതാണ്.   ഓൺ ലൈൻ വിദ്യാസം ആണങ്കിലും അത് ഓഫ് ലൈനിലും പഠിക്കാൻ കഴിയും. എന്നാൽ ഇവിടെ സംഭവിച്ചത് വിക്ടേഴ്സ്  ടി. വി. ചാനൽ ക്ലാസിനെ ഓൺ ലൈൻ ക്ലാസ് എന്ന് വിളിക്കുന്ന അബദ്ധം കൂടിയാണ്.  ടെലിവിഷനിൽ കൂടി ഒരു പ്രാവശ്യം ക്ലാസ് കണ്ട് കഴിഞ്ഞ കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടത് അദ്ധ്യാപകരാണ്.  നിരക്ഷരരായ മതാപിതാക്കളുടെ കുട്ടികൾക്ക് ഓൺ ലൈൻ പഠനം കഴിഞ്ഞാൽ കൂടുതൽ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയില്ല. അദ്ധ്യാപകർ ഈ കുട്ടികളെ വിളിച്ച് കൂട്ടാൻ ശ്രമിച്ചാൽ സ്മാർട്ട് ഫോൺ ഉള്ളത് അച്ചനോ അമ്മയ്ക്കോ മുതിർന്ന ചേച്ചിക്കോ ചേട്ടനോ ആയിരിക്കും. അവർ ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളെ ബന്ധപ്പെടാൻ കഴിയുന്നില്ല. വൈകുന്നേരം വാട്സ് ആപ്പ് ക്ലാസ് തുടങ്ങുമ്പോൾ രക്ഷകർത്താക്കളുടെ ഫോണിൽ എല്ലാ ഗ്രൂപ്പും ആക്റ്റീവ് ആകുന്നു. കൂടെ നെറ്റ് പ്രോബ്ളവും. പഠനത്തിനായ് വിദ്ധ്യാർത്ഥിനി പുര പുറത്ത് കയറിയതും , ക്ലാസുകൾ തുടങ്ങിയ ദിവസം തന്നെ മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ടി.വി യും സ്മാർട്ട് ഫോണും ഇല്ലാത്തത്  കൊണ്ട് പഠനം മുടങ്ങിയതിൽ ആന്മഹത്യ ചെയ്തതും നമ്മുടെ നാട്ടിലാണ്

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 21 A യിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്നു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം ( RTE ), 2009 ആഗസ്റ്റ് 4 ന് ഇന്ത്യൻ പാർളമെൻ്റ്‌ പാസാക്കി. ഈ നിയമം അനുസരിച്ച് 6 വയസ്സ് മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികൾക്ക് സൗജന്യവും നിർബദ്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കി. ഒരു മണിക്കൂർ ക്ലാസ് എടുത്ത് കഴിയുമ്പോൾ കുറഞ്ഞത് ഒരു ജി.ബി. ഡാറ്റയെങ്കിലും വേണ്ടിവരുമെന്നും ഒരു ദിവസം പല വിഷയങ്ങളിലായി രണ്ട് മൂന്ന്  മണിക്കൂറെങ്കിലും ക്ലാസ് ഉണ്ടാകും. ഒരു ജി.ബി. ഒരു ദിവസം കിട്ടണമെങ്കിൽ മാസം 250 രൂപയെങ്കിലും വേണം.  എല്ലാ രക്ഷിതാക്കളും ഇതിന് പ്രാപ്തി ഉള്ളവരല്ല. ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്നവരാണ് ഭൂരിഭാഗം രക്ഷിതാക്കളും. കിട്ടുന്ന തുച്ഛ വരുമാതത്തിന് മൊബയിൽ ഫോൺ വാങ്ങുമോ? നിത്യോപയോഗ സാധനങ്ങൾ വാങ്ങുമോ? ഡേറ്റാ വാങ്ങുമോ? ഈ വിഷയം ശരിയായി അഡ്രസ്സ് ചെയ്യപ്പെടുന്നില്ല.. അതിവേഗ ‘ബ്രോഡ്ബാൻ്റും കപൂട്ടറുമുള്ള മധ്യ വർഗ്ഗക്കാർക്കാണ് ഇതെല്ലാം കിട്ടുന്നത്. അടിസ്ഥാന വർഗ്ഗത്തിന് ഇതൊന്നും കിട്ടുന്നില്ല. ദാരിദ്യം ഈ കോവിഡ് കാലത്ത് ഒരു യാഥാർത്ഥ്യമാണ്.  പല സാധാരണ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. കച്ചവടകാരുടെ കച്ചവടം കുറഞ്ഞു. ഈ അവസ്ഥയിലാണ് വിദ്യാഭ്യാസത്തിൻ്റെ അധിക ചിലവ്.  40 ലക്ഷം വിദ്ധ്യാർത്ഥികളിൽ 25 ലക്ഷം വിദ്യാർത്ഥികൾ കുറഞ്ഞത് ഒരു മണിക്കൂർ ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടങ്കിൽ ഏകദേശം 62.5 കോടി രൂപയാണ് ഒരു മാസം വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച് മൾട്ടിനാഷണൽ നെറ്റ് കമ്പനികൾക്ക് കൊടുക്കുന്നത്. അത് കൊണ്ട് വിദ്യാർത്ഥികൾക്കുള്ള ഡേറ്റാ ഫ്രീ ആയി നൽകാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കേണ്ടതാണ്.
ഗവൺമെൻ്റിന് വേണ്ടി സമഗ്ര ശിക്ഷാ കേരള (എസ്. എസ്. കെ. ) സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ എണ്ണം അറിയാൻ നടത്തിയ പഠനത്തിൽ 2.96 ലക്ഷം കുട്ടികൾക്ക് സൗകര്യങ്ങളില്ല എന്നായിരുന്നു കണക്ക്. നേരിട്ട് പഠനം നടത്താൻ കഴിയാത്ത സാഹചര്യമായത്കൊണ്ട് കണക്കെടുപ്പും ഓൺലൈനിൽ ആയിരുന്നു. അവർ അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഫോണിൽ വിളിച്ചു ചോദിച്ചു. മറുപടി കിട്ടാത്തത് കിട്ടിയില്ല. കിട്ടിയത് കൊണ്ട് കണക്ക് ഉണ്ടാക്കി.. അങ്ങനെ ഉണ്ടാക്കിയ കണക്ക് പ്രകാരമാണ് 2.96 ലക്ഷം കുട്ടികൾക്ക് സൗകര്യങ്ങളില്ല എന്ന കണ്ടത്തൽ. അതിൻ പ്രകാരം ഒരു കുട്ടിക്ക് T.V. വാങ്ങി കൊടുക്കാൻ പതിനായിരം രൂപയാണ് ചിലവ്.  മക്കളുടെ പഠനത്തിനായ് എങ്ങനെയും പണം കണ്ടെത്തുന്ന മാതാപിതാക്കളാണ് കേരളത്തിലേത്. രണ്ട് ലക്ഷം കുട്ടികൾക്ക് T.V. വാങ്ങിയാൽ പോലും 200 കോടിയുടെ ബിസിനസ് നടക്കുന്നു. കോവിഡ് മൂലം മനുഷ്യൻ്റെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ഏതൊരു ദുരന്തത്തെയും പരമാവധി ലാഭം ഉണ്ടാക്കുകയെന്ന മതലാളിത്വത്തിൻ്റെ അത്യാർത്തിയുടെ ഏറ്റവും തെളിവാർന്ന ദൃശ്യം കൂടിയാണിത്.

മറ്റൊരു ചൂഷണമാണ് ഈ കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ മറവിൽ നടക്കുന്ന ഓൺ ലൈൻ വിദ്യാഭ്യാസ ആപ്പുകളുടെ വിപണം. ഗവൺമെൻ്റ് തലത്തിൽ ചിട്ടയായ പാഠ്യക്രമത്തിലുള്ള  വീഡിയോകൾ ലഭ്യമല്ലാത്തതും ഒരു പ്രാവശ്യം മാത്രം കാണുന്ന T.V. യിലെ  പാഠംങ്ങൾ  കുട്ടികൾക്ക് ഓർമ്മയിൽ കൊണ്ട് വരാൻ പ്രയാസമുള്ള സാഹചര്യത്തിലാണ് ട്യൂഷൻ ഓൺ ലൈൻ മാധ്യമത്തിലേക്ക് വഴിമാറിയത്. വമ്പൻ പരസ്യങ്ങളും ഫ്രീ വാഗ്ദാനങ്ങളും നൽകി വീട്ടിലിരിക്കുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസത്തിന് ഇതേ മാർഗ്ഗമുള്ളൂ എന്ന് ധരിപ്പിച്ച് പരമാവധി വറ്റഴിക്കൽ നയമാണ് നാം കാണുന്നത്. നല്ല പരസ്യമുള്ള ആപ്പുകൾക്ക് ഒരു വർഷത്തെ ഫീസ് ആയി നാല്പതിനായിരത്തിന് മുകളിൽ ഈടാക്കുന്നുണ്ട്. ഒരു പ്രാവശ്യം നിർമ്മിച്ച vidio ഉപയോഗിച്ച് കോടികൾ ആസ്തി ഉണ്ടാക്കുന്ന കേരളത്തിലെ ഓൺ ലൈൻ ട്യൂഷൻ ആപ്പുകൾക്ക് ഗവൺമെൻ്റ് ഒരു നിയന്ത്രണവും കൊണ്ട് വന്നിട്ടില്ല.


മെച്ചപ്പെട്ട ഒരു സാമൂഹ്യ വികസന സൂചികയാണ് കേരളത്തിനുള്ളത്. അതിൻ്റെ പ്രധാന കാരണം നമ്മുടെ സാർവ്വത്രിക സൗജന്യ വിദ്യാഭ്യാസ സബ്രദായമാണ്. അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസം വരെ നീളുന്ന ഈ ചങ്ങലയാണ് ഓൺ ലൈൻ വിദ്യാഭ്യാസത്തിലൂടെ തകരുന്നത്. അറിവിൻ്റെ ജനതിപത്യവൽക്കണ മായിരുന്ന നമ്മുടെ  വിദ്യാഭ്യാസ വ്യവസ്ഥിതിയെ പിടിച്ചെടുക്കാൻ ഒരുമ്പെടുന്ന കമ്പോള മുതലാളിത്തത്തേയും ജനവിരുദ്ധ ഫാസിസ്റ്റു ഭരണകൂടങ്ങളുടേയും. അജൻഡകൾ നടപ്പാക്കാനാണ് ഈ കോവിഡിലൂടെ ശ്രമിക്കുന്നത്EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ