ആവിഷ്കാരത്തിന്റെ ചൂരൽവടികൾ-അജിത ടീ ജി

July 14, 2020,  1:08 PM

Share :വെടിപ്പായ വസ്ത്രം, ലോകത്തെ ഒന്നുകൂടി സൂക്ഷ്മമായി കാണാൻ ഒരു കണ്ണട , ഇടതുകൈയിൽ അടുക്കിപ്പിടിച്ച രെജിസ്റ്റർ വലതുകൈയിൽ ചൂരൽ…. കഥയിലും ജീവിതത്തിലും കണ്ടു പരിചയിച്ച ഈ രൂപത്തെ കണ്ണടച്ച് നിങ്ങൾക്ക് അധ്യാപകരെന്ന് വിളിക്കാം. കാലം കടന്നുപോയപ്പോഴും രൂപത്തിനിത്തിരി പരിണാമ സാധ്യത വന്നുവെങ്കിലും ആ ഭാവത്തിന് വലിയ വ്യത്യാസം വന്നില്ല, അല്ലെങ്കിൽ വരാൻ സമൂഹം സമ്മതിച്ചില്ല. ഏട്ടിലെ  പശുവിനെപോലെ സദാചാരത്തിന്റെ കുറ്റിയിൽ കെട്ടിയിട്ട ജീവിയായിത്തന്നെ തുടർന്നുപോകാൻ അവർ വിധിക്കപ്പെട്ടതും അതുകൊണ്ടൊക്കെ തന്നെയാണ് . ഒരുപക്ഷേ ,മറ്റേതു ജോലിയെക്കാളും വായിക്കാനും ,അറിവുനേടാനും സമൂഹത്തിന്റെ പരിച്ഛേദമായ ഒരു കൂട്ടത്തെ മുന്നിലിരുത്തി ദിവസവും സംവദിക്കാനും അവസരമുണ്ടായിട്ടും വരച്ചിട്ട എ ലക്ഷമരേഖയിൽനിന്ന് അവർക്ക് പുറത്തുകടക്കാൻ സാധിക്കാതെ പോയതും ഈ അടിച്ചേൽപ്പിച്ച സദാചാര ബോധം കൊണ്ടുതന്നെയായിരിക്കണം.

ആരാണ് അധ്യാപകൻ? അറിവ് പകർന്ന് കൊടുക്കുന്നവനാണ് അദ്ധ്യാപകൻ.എന്താണ് അറിവ്?പഠനങ്ങൾ ,ചിന്തകൾ വഴി മനസ്സിലുണ്ടാകുന്ന പരിണാമത്തെ അറിവെന്നു വിളിക്കാം..ഒരു പക്ഷെ പഠനമെന്നത് പുസ്തകങ്ങളിലൂടെ ഒരു പരിധിവരെ സാധ്യമാകുമായിരിക്കാം.പക്ഷെ, ചിന്തകൾ. അവയെ ഉദ്ദീപിക്കാൻ വിധത്തിൽ എന്താണവന് പഠിപ്പിക്കുന്ന അധ്യാപകന് പകർന്നുകൊടുക്കാൻ സാധിക്കുന്നത്? ഇന്ദ്രിയങ്ങൾ വഴി ഒരു വിദ്യാർത്ഥി സ്വായത്തമാക്കുന്ന അറിവിൽ എന്താണ് തെറ്റെന്ന് മാത്രം വ്യാക്ഷേപിക്കുന്ന ഒരു അധ്യാപകന് അവനിൽ എങ്ങിനെയാണ് സ്വാധീനിക്കാൻ സാധിക്കുന്നത്. തെറ്റല്ലാത്തത് ശരി  എന്നവൻ തീരുമാനിക്കുമ്പോൾ , അങ്ങിനെയൊരു തീരുമാനം എടുക്കാൻ അവനു അധ്യാപകൻന്റെ ആവശ്യം തീർന്നുപോകുമ്പോൾ ഒപ്പം പൊട്ടിത്തകരുന്നില്ലേ അവന്റെ ഉള്ളിലെ ബിംബം? അങ്ങിനെയൊരു അവസ്ഥയിൽ ഏറ്റവും പരിതാപകരമായ ജീവിതം നയിക്കുന്നത് അധ്യാപകൻ തന്നെയാണ്. അവിടെയാണ് അവന്റെ തോൽവി ഒരു സമൂഹത്തിൽ തുടങ്ങുന്നത്.

സംശുദ്ധി സ്വജീവതത്തിലുടനീളം പുലർത്തിയാൽ വേണമെങ്കിൽ തട്ടും മുട്ടുമില്ലാതെ കഴിഞ്ഞുപോകാം..അതിലൊന്നലെങ്ങാനും പിഴച്ചാൽ,ഉടനെ വരും ആ പഴമൊഴി..”ആശാനൊന്ന് പിഴച്ചാൽ..”

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഉത്തരം ലളിതമാണ്. അധ്യാപനായിത്തീർന്ന ഒരാളെ വ്യക്തിയായി അംഗീകരിക്കാൻ സമൂഹം കാണിക്കുന്ന വൈമുഖ്യം. ഒരു തലമുറയെ വാർത്തെടുക്കേണ്ടതല്ലേ എന്ന അതിശയോക്തി ചോദ്യം.. ജനിപ്പിച്ച അച്ഛനുമമ്മക്കും സദാചാര ബോധം വിട്ട് എങ്ങിനെ വേണമെങ്കിലും പെരുമാറാൻ, പക്ഷെ പഠിപ്പിക്കുന്ന അധ്യാപകന് ആയിക്കൂടാ..അവർ എങ്ങിനെ പെരുമാറണമെന്ന് സമൂഹം നിശ്ചയിക്കും. അവർ എങ്ങിനെ വസ്ത്രം ധരിക്കണമെന്ന്, എങ്ങിനെ ചിന്തിക്കണെമെന്ന് , എങ്ങിനെ ജീവിക്കണമെന്ന് ..എല്ലാം തീരുമാനിക്കുന്നത് സദാചാരബോധത്തോടെയാകണം.അല്ലാത്തത് പൊറുക്കാനാവില്ല. 

ക്ളാസുമുറികളിലെ അധ്യാപകരുടെ ജീവിതത്തെക്കുറിച്ചു ഓർത്തുനോക്കിയിട്ടുണ്ടോ? ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഗേറ്റിനുപുറത്ത് ഊരിവെച്ചാണവർ ഉള്ളിലേക്ക് കയറിക്കൂടുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളൊന്നിനെക്കുറിച്ചും മിണ്ടിപ്പോകരുത്. രാഷ്ട്രീയം, സമകാലികം എന്നിവ സിലബസ്സിലില്ലാത്തവയാണ്. അതെ സംശുദ്ധി സ്വജീവതത്തിലുടനീളം പുലർത്തിയാൽ വേണമെങ്കിൽ തട്ടും മുട്ടുമില്ലാതെ കഴിഞ്ഞുപോകാം..അതിലൊന്നലെങ്ങാനും പിഴച്ചാൽ,ഉടനെ വരും ആ പഴമൊഴി..”ആശാനൊന്ന്  പിഴച്ചാൽ..” 
എന്നിട്ടും നിങ്ങൾ പറയുന്നു , ഞങ്ങൾ അധ്യാപകരാണ് ഏറ്റവും ഭാഗ്യവാന്മാർ എന്ന്..മുന്നിലൊരു തലമുറ കാതോർത്തിരിക്കുന്നുണ്ടല്ലോ എന്ന്..സത്യമാണ്. പക്ഷെ, ഞങ്ങളെക്കാൾ അധികമായി ലോകമറിയുന്ന അവരുടെ മുന്നിൽ ,അറിയുന്നത് വിഴുങ്ങിക്കളഞ്ഞു , അറിയാത്തതും ആവശ്യമില്ലാത്തതും പുസ്തകങ്ങളിൽ നോക്കി വായിച്ചുകൊടുത്ത്, മറ്റേതുമനുഷ്യന്റെയും പോലെ തോന്നുന്നത് ചെയ്യാൻ ,പറയാൻ, ചിന്തിക്കാൻ ആഗ്രഹമുണ്ടായിട്ടും സാധിക്കാത്ത  കിണറ്റിലെ താവളകൾ . കാലങ്ങൾക്ക് മുൻപേയുള്ള pedagogy തലയിലേറ്റി ക്ലാസുകളിലേക്ക് നടന്നുകയറുമ്പോഴും,ഇറങ്ങിവരുമ്പോഴും ഞങ്ങളൊന്ന് നിശ്വസിക്കുന്നുണ്ട്..ഉള്ളിലൊരു പരസ്യവാചകം മൂളുന്നുണ്ട് ..”ഞാനുമൊരു വർണ്ണ പട്ടമായിരുന്നുEBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ