
ആരോഗ്യ മേഖലയിൽ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ബാസ്റ്റൈൽ ദിനത്തിൽ പാരീസിൽ വൻപ്രതിഷേധം നടന്നു.തൊഴിലാളികളുടെ പ്രകടനത്തിന് നേരെ നടന്ന പോലീസ് കയ്യേറ്റത്തെത്തുടർന്ന് തൊഴിലാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടി.
