കോവിഡ്  കൂട്ടിലിട്ട വേനൽ തുമ്പികൾ. -അനുമോൾ ലിൻസ്

July 29, 2020,  11:50 AM

Share :2020  എന്നൊരു വർഷം   അധ്യയന ചരിത്രത്തിൽ ഇടം പിടിക്കുന്നത് നിരവധി
കാരണങ്ങൾ കൊണ്ടായിരിക്കു മെന്നു   തോന്നുന്നു.  ഗൾഫ് മേഖലയിലെ
വിദ്യാലങ്ങളിൽ  ഇത് മധ്യ വേനൽ അവധിക്കാലം ആണ്.  സമ്മാനങ്ങൾ നിറച്ച
പെട്ടിയുമായി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രിയപ്പെട്ടവരുടെയും
അടുത്തെത്താൻ   കുട്ടികൾ നോക്കിയിരുന്ന    സമ്മർ വെക്കേഷനാണു കണ്ണിനു
മുമ്പിൽ കൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ
സ്കൂളുകളിൽ പലയിടത്തും വേനൽ അവധി തുടങ്ങുന്നതും അവസാനിക്കുന്നതും
ജൂൺ മുതൽ സെപ്റ്റംബർ  വരെയുള്ള സമയങ്ങളിൽ ആണ്. ഒമാനിലുള്ള ഇന്ത്യൻ
സ്കൂളുകൾ മെയ് അവസാനത്തോടെയോ ജൂൺ ആദ്യത്തോടെയോ അടച്ചു ഓഗസ്റ്റ്
ആദ്യ വാരം  ക്ലാസ് തുടങ്ങുകയാണ് പതിവ്.
എന്നാൽ കോവിഡ്  പടർന്ന പശ്ചാത്തലത്തിൽ മാർച്ച് പന്ത്രണ്ടിന് അടച്ച
സ്കൂളുകൾ ഇതു വരെ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടില്ല. നാട്ടിലേക്കുള്ള
വിമാന സർവീസുകളും പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ
അഭ്യർത്ഥന കണക്കിലെടുത്തു വേനൽ അവധി ഇത്തവണ ഓൺലൈൻ
അധ്യയനത്തിനു വഴി മാറി. ജൂൺ- ജൂലൈ വേനൽ അവധിക്കു പകരം
ഡിസംബറിൽ ഒരു മാസത്തെ അവധി പ്രഖ്യാപി ച്ചിരിക്കുകയാണ് സ്കൂളുകൾ .
ഒപ്പം റംസാൻ ബക്രീദ് എന്നിവയോടനുബന്ധിച്ചു പത്തു ദിവസത്തോളം
 അക്കാഡമിക് ബ്രേക്ക് നൽകുകയും ചെയ്തു..
ഓമനിലുള്ള 21  ഇന്ത്യൻ സ്കൂളുകളും ബാക്കി വരുന്ന നാഷണൽ /  
ഇന്റർനാഷണൽ സ്കൂളുകളും ഇപ്പോൾ ക്ലാസുകൾ മുഴുവനായും ഓൺലൈൻ
വഴിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നിനച്ചിരിക്കാതെ വന്ന കോവിഡ്  പ്രതിസന്ധിയോട് വിദ്യാർത്ഥികൾ
 പൊരുത്തപ്പെട്ടു തുടങ്ങി. തുടക്കത്തിൽ ഓൺലൈൻ ക്ലാസുകൾ ബാലികേറാമല
ആയി അനുഭവപ്പെട്ടെങ്കിലും വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ ഡിജിറ്റൽ
ക്ലാസ് മുറികളിൽ തികച്ചും വ്യത്യസ്തമായ പഠനാന്തരീക്ഷം ആസ്വദിക്കുന്നുണ്ട്.

ലോക്ക് ഡൗൺ  മൂലം പുറത്തിറങ്ങാൻ കഴിയാതെ ഫ്ലാറ്റുകളിൽ അടച്ച
മുറികൾക്കുള്ളിൽ ഇരിക്കുന്ന നാല്പത്തി അയ്യായിരത്തോളം  വരുന്ന
 ഒമാനിലുള്ള ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ

വലിയ ആശ്വാസമാണ്. ഒരു ദിവസം മൂന്നു മുതൽ നാലു മണിക്കൂർ വരെയാണ്
ക്ലാസുകൾ. പല സ്കൂളുകളും  നോൺ കരിക്കുലർ  വിഷയങ്ങളും ഓൺലൈൻ
ക്ലാസ്സുകളിൽ ക്രമീകരിച്ചിട്ടുണ്ട് . ചെസ്സ്, യോഗ, റിക്രിയേഷൻ  ക്ലബ് തുടങ്ങിയ
നിരവധി ആക്ടിവിറ്റീസ്  സാങ്കേതിക വിദ്യ ഉപയോഗിച്ചു   അധ്യാപകരുടെ
 നേതൃത്വത്തിൽ  വിദ്യാർത്ഥികൾ പരിശീലിക്കുന്നുണ്ട്. കുട്ടികളുടെയും
രക്ഷിതാക്കളുടെയും മാനസിക പ്രശ്നങ്ങൾ പങ്കു വെക്കുന്നതിനായി ഇന്ത്യൻ
സ്കൂൾ ബോർഡ് നേതൃത്വത്തിൽ ഇരുപത്തിനാലു മണിക്കൂറും വിളിക്കാവുന്ന
ഹെൽപ് ലൈനും ഒരുക്കിയിട്ടുണ്ട്.

പക്ഷെ പുറത്തിറങ്ങാതെ അടച്ച മുറികളിൽ പെട്ട് പോയതിൽ വിദ്യാർത്ഥികളും
നിരാശരാണ്. കൂട്ടുകാരോടൊപ്പം ഒരുമിച്ചു ക്ലാസ്സുമുറികളിൽ ചിലവഴിക്കുന്ന
ദിനങ്ങൾക്കായി ഓരോ സ്കൂൾ കുട്ടിയും ഒന്നടങ്കം കണ്ണും നട്ടു
കാത്തിരിക്കുകയാണ് . പാർക്കുകളിലും ബീച്ചുകളിലും ഷോപ്പിങ് മാളുകളിലും
തിമിർക്കേണ്ട വാരാന്ത്യങ്ങൾ  പോലും പുറത്തിറങ്ങാനാവാതെ ഇലക്ട്രോണിക്
ഗാഡ്‌ജെറ്റുകളിൽ അഭയം കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിൽ.

സ്കൂൾ അവധി ദിനങ്ങളിലും അധ്യയന   ദിവസത്തിന്റെ ബാക്കിയുള്ള സമയവും
  എങ്ങനെ വീട്ടുമുറികളിൽ തന്നെ  കുട്ടികളെ എൻഗേജ് ചെയ്യിക്കും  എന്നതാണ്
ഇപ്പോൾഇവിടെ രക്ഷിതാക്കൾ   നേരിടുന്ന വലിയ വെല്ലുവിളി .   വീഡിയോ
ഗെയിമുകളും  അമിതമായ നെറ്റ് ഫ്ലിക്സ്  സീരീസ് ഭ്രമവും    ഗൾഫ് രാജ്യങ്ങളിലെ
 കൗമാരപ്രായക്കാരായ കുട്ടികളിൽ  വർദ്ധിക്കുന്നതായി   കണ്ടുവരുന്നു. . മിക്ക
സ്കൂൾ വർക്കുകളും കുട്ടികളിലേക്കെത്തുന്നത്  ഇമെയിൽ ഗൂഗിൾ ഡ്രൈ വ്
എന്നിവ വഴി ആയതു  കൊണ്ട് ഫോൺ,  ലാപ് ടോപ് ,  ടാബ്    തുടങ്ങിയ
 ഇലൿട്രോണിക്  ഗാഡ്ജറ്റുകളിൽ   നിയന്ത്രണമേർപ്പെടു ത്തുന്നതിൽ
മാതാപിതാക്കളും ബുദ്ധിമുട്ടു നേരിടുന്നു.

പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസ്ഥ
തീർത്തും ദയനീയമാണ്. ലോക്ക് ഡൗൺ മൂലം കൃത്യമായ പരിശീലനങ്ങളോ
പ്രത്യേക തെറാപ്പികളോ ലഭിക്കാതെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിൽ നാലു
മാസത്തോളം വീടിനകത്തു കഴിയേണ്ടി വന്നത് കുട്ടികളുടെ കായിക മാനസിക
വികാസങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടാകാം. ഓൺലൈൻ അധ്യയനങ്ങൾ
പലതും ഇത്തരത്തിലുള്ളവർക്ക്‌ പ്രവർത്തികമല്ല എന്നിരുന്നാലും ഒമാനിലുള്ള
ഒട്ടുമിക്ക സ്പെഷ്യൽ സ്കൂളുകളും വീഡിയോ വഴിയും ഓൺലൈൻ വഴിയും

ഭിന്ന ശേഷി വിദ്യാത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിശീലനം
നൽകുന്നത് ശ്രദ്ധേയമാണ്.

ഒമാനിൽ ജൂലൈ 25 മുതൽ ആഗസ്റ്റ് എട്ടു വരെ രണ്ടാം ഘട്ട ലോക്ക് ഡൗൺ
ആരംഭിച്ചു. ഈ ദിവസങ്ങളിൽ വൈകീട്ട് ഏഴു മുതൽ രാവിലെ ആറുമണി
വരെയാണ് കർശനമായും നിരത്തുകളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അനുമോൾ ലിൻസ്EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ