ഒമാനിൽ ഇന്ത്യൻ സംഘടനകളുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

August 16, 2020,  6:07 AM

Share :ഒമാനിൽ ഇത്തവണ വിവിധ ഇന്ത്യൻ സംഘടനകളുടെ എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിൽ നടന്നു. സോഷ്യൽ ഡിസ്റ്റൻസിങ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ വളരെ ചുരുക്കം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ശ്രീ മുനു മഹാവീർ പതാക ഉയർത്തി രാഷ്‌ട്രപതി രാംനാഥ് കൊവിന്ദിന്റെ സ്വാതന്ത്യ ദിന സന്ദേശം വായിച്ചു. ചടങ്ങുകൾ ഫേസ്ബുക് ,യു ട്യൂബ് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ തത്സമയ സംപ്രേഷണം നടത്തി.
ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്ര രചന മത്സരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ നടത്തിയിരുന്നു.
ഒമാനിലെ സ്കൂളുകളിൽ ക്ലാസ് റൂം അധ്യയനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കുമെന്നു ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ക്ലാസ് റൂമുകൾ എങ്ങനെ പ്രവർത്തനം ആരംഭിക്കണമെന്ന് തീരുമാനിക്കുന്നത് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ്. വ്യഴാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗമാണ് സ്കൂളുകളുടെ പുനഃ പ്രവർത്തനത്തെ കുറിച്ചുള്ള തീരുമാനം അറിയിച്ചത്. സെപ്റ്റംബർ 27 ഞായർ മുതൽ അധ്യാപക രും ഓഫിസ് ജീവനക്കാരും സ്കൂളിൽ ജോലിക്കു ഹാജരാകണം. അക്കാദമിക് പ്രവൃത്തി ദിനങ്ങൾ 180 കുറയരുത് എന്നുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശ പ്രകാരം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവധി ദിനങ്ങൾ ഇതനുസരിച്ചു ക്രമീകരിക്കുന്നതായിരിക്കും. നവംബർ ഒന്ന് മുതൽ ക്ലാസ് തുടങ്ങുമെങ്കിലും ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ സമന്വയിപ്പിച്ചുള്ള രീതിയായിൽ ആയിരിക്കും സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുക. ഇതനുസരിച്ചു ചില ക്ലാസുകൾ സ്കൂൾ ക്ലാസ് മുറികളിലും മറ്റു വിഷയങ്ങൾ ഓൺലൈൻ സംവിധാനത്തിലും തുടരും. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും വിദ്യാഭ്യാസ മന്ത്രാലയം ഉടനെ പുറപ്പെടുവിക്കുന്നതായിരിക്കും.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളും നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് അധികൃതർ അറിയിച്ചു. കോവിഡ് അതി വ്യാപനത്തെ തുടർന്ന് മാർച്ച് പതിനഞ്ചു മുതൽ സ്കൂളുകളിൽ ക്ലാസ് അധ്യയനം നിർത്തി വെച്ചിരുന്നു.

ഒമാനിലെ ലോക്ക് ഡൌൺ നിയന്ത്രണം കോവിഡ് വ്യാപനം കുറച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടു മുതൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചു വരെ വരെ ആയി പുനർക്രമീകരിച്ചിരുന്നു. . റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള വ്യപാര സ്ഥാപനങ്ങൾ രാത്രി 8 നു ശേഷം തുറന്നു പ്രവർത്തിച്ചിരുന്നില്ല . രാത്രി ഒമ്പതു മണിക്ക് ശേഷം പൂർണമായും റോഡുകളിൽ സഞ്ചാര നിയന്ത്രണ വും ഏർപ്പെടുത്തിയിരുന്നത് ആഗസ്ത് പതിനഞ്ചോടെ പൂർണമായും പിൻവലിച്ചിട്ടുണ്ട്.
.
ഒമാനിൽ കോവിഡ് രോഗ വിമുക്തരുടെ എണ്ണം 90 ശതമാനത്തിൽ മേലെയായി. രോഗികളുടെ എണ്ണം ദിനം പ്രതി ആയിരത്തിൽ നിന്ന് ഇരുനൂറു – മുന്നൂറിലേക്കു ഗണ്യമായി കുറഞ്ഞു.
കോവിഡ് ടെസ്റ്റ് നടത്തിന്നുന്നതിനു ഇനി സ്വകാര്യ ആശുപതികളിൽ മാത്രം ആയിരിക്കും സൗകര്യം ഉണ്ടായിരിക്കുക. കോവിഡ് ടെസ്റ്റ് പരിശോധന ഫീസ് സംബധ്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്നു തരത്തിൽ നടത്താവുന്ന ടെസ്റ്റുകൾക്കു 15 റിയാൽ 50 ഒമാനി റിയാൽ വരെയാണ്.
രാജ്യത്തു കോവിഡ് രോഗികൾക്കായി ഫീൽഡ് ആശുപ ത്രി സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം. പഴയ എയർപോർട്ട് ആണ് സൗകര്യരങ്ങളോടു കൂടി ഇതിനായി സജ്ജമാകുന്നത്.

വന്ദേ ഭാരതിന്റെ പുതിയ ഘട്ടം ആഗസ്ത് പതിനാറു മുതൽ ഒമാനിൽ നിന്ന് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലേക്ക് 23 വിമാന സർവീസുകൾ ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എട്ടു വിമാന സർവീസുകൾ കേരളത്തിലേക്കാണ്.

-അനുമോൾ ലിൻസ്EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ