
വില്യം ഷേക്ക്സ്പിയറെ പറ്റിയുള്ള പുതിയ ചില പഠനങ്ങളാണ് വിശ്വവിഖ്യാത എഴുത്തുകാരന്റെ സ്വവർഗാനുരാഗ ബന്ധങ്ങളെ സൂചിപ്പിക്കുന്നത്. സർ. സ്റ്റാൻലി വെൽസ് ,ഡോക്ടർ പോൾ എഡ് മോഡ്സൺ എന്നി ഗവേഷകർ ഷേക്ക്സ്പിയറുടെ 154 കൃതികളെ ചരിത്രപരമായി പഠനവിധേയമാക്കികൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ലൈംഗികക തിരഞ്ഞെടുപ്പുകളിലെ കുറിച്ചുള്ള പുനർ വായന മുന്നോട്ട് വെവെക്കുന്നത് .
എഴുത്തുകാരന്റെ കഥകളെ കുറിച്ച് പൊതുവെ ഉയർന്നു വന്നിട്ടുള്ള യുവത്വത്തിനോടുള്ള ആസക്തി പോലുള്ള വാദങ്ങളെ ഖണ്ഡിക്കുന്നതാണ് പുതിയ പഠനങ്ങൾ. കൃതികളിലെ ആൺ ആസ്വാദകർക്കായി മുന്നോട്ട് വെച്ചിട്ടുള്ള ആശയങ്ങൾ അയാളുടെ bisexualityയെ ഉറപ്പിക്കുന്നു എന്ന് ഡോ : എഡ്മോൻഡ്സൺ പറയുന്നു.
1980 മുതൽക്കേ തന്നെ ഷേക്സ്പിയരുടെ സ്വവർഗാനുരാഗ ബന്ധങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു എങ്കിലും ഭാര്യയും മകളും ഉള്ളയാളുടെ bisexuality ചർച്ചകളിലേക് പുതിയ മാനം കൊണ്ടുവരുമെന്നും ഗവേഷകർ വിശ്വസിക്കുന്നു.
ഷേക്സ്പിയറുടെ ലൈംഗികത വർഷങ്ങളായി അക്കാദമിക് വിദഗ്ധർക്കിടയിൽ താൽപ്പര വിഷയമാണ് 1980 കളുടെ പകുതി മുതൽ ഷേക്സ്പിയറെ സ്വവർഗ്ഗാനുരാഗിയായി കരുതുന്നത് ഫാഷനായി മാറിയിരുന്നു .

എന്നാൽ
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ വിസിറ്റിംഗ് പ്രൊഫസറായ വിക്കേഴ്സ്, ടൈംസ് ലിറ്റററി സപ്ലിമെന്റിന്റെ പുസ്തക അവലോകനത്തിൽ ഷേക്സ്പിയറുടെ സോനെറ്റ്കൾ “പ്രാഥമികമായി സ്വവർഗ സന്ദർഭത്തിൽ” എഴുതിയതാണെന്ന് പ്രസ്താവിക്കുന്നത് തെറ്റാണെന്ന് വാദമുന്നയിക്കുന്നു
