
പുരസ്കാര ജൈത്രയാത്രയിൽ സജിൻ ബാബുവിന്റെ സിനിമ ബിരിയാണി മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ അവാർഡും , നെറ്റ് പാക്ക് അവാർഡും ഈ ചിത്രം നേടിയിരുന്നു ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളിൽ പങ്കെടുക്കാനും അവാർഡുകൾ നേടാനും കഴിഞ്ഞ സിനിമയാണ് സജിൻ ബാബുവിന്റെ ബിരിയാണി
അപ്രതീക്ഷിതമായി സ്വന്തം നാട്ടിൽ നിന്നും/ ജീവിതത്തിൽ നിന്നും ഓടി അകലേണ്ടിവരുന്ന ഒരു മുസ്ലിം യുവതിയുടെ അതിജീവത്തിന്റെയും പ്രതികാരത്തിന്റെയും കഥയിൽ കനി കുസൃതി.ശൈലജ ജല.സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിച്ചിരിക്കുന്നു..
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒരുപക്ഷേ ഇതിന്റെ പ്രാധാന്യം അറിയാത്തത് കൊണ്ട് ഇതൊരു വാർത്ത ആകാൻ സാധ്യത ഇല്ല. മാത്രവുമല്ല താര ഗ്ലാമർ ഒന്നും ഇതിലില്ലല്ലോ..സ്വതന്ത്ര സിനിമയും ആണ്..
മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിൽ എന്നും കരുത്തു കാണിച്ചിട്ടുള്ളത് മലയാളത്തിലെ സ്വതന്ത്ര സമാന്തര സംവിധായകരിലൂടെ മാത്രം ആണ്. ചലച്ചിത്ര അക്കാദമിയും, കേരള സർക്കാരും, മുഖ്യധാരാ മാധ്യമങ്ങളും ഒക്കെ സൗകര്യപൂർവം തഴഞ്ഞു കളയുന്ന സമാന്തര സ്വതന്ത്ര സിനിമകളാണ് , അവ മാത്രമാണ് ഇന്ത്യയ്ക്ക് പുറത്ത് മലയാളം എന്ന ഭാഷയിൽ ഉണ്ടാകുന്ന സിനിമകളെ അടയാളപ്പെടുത്തുന്നത് ..അംഗീകരിപ്പിക്കുന്നത്.. -ഡോ : ബിജു സംവിധായകൻ

ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റിൽ ഉള്ള, മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേള ചലച്ചിത്ര മേളകളുടെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള മേളയാണ്
സജിന്‍ ബാബുവിന്റെ ആദ്യ ചിത്രം ‘അസ്തമയം വരെ ബംഗളൂരു ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ സിനിമക്കുള്ള ചിത്രഭാരതി പുരസ്ക്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍. ഈ മേളയില്‍ മികച്ച സിനിമക്കുള്ള ”നെറ്റ് പാക്ക്” അവാര്‍ഡ് ബിരിയാണി നേടിയിരുന്നു. ബിരിയാണി ടുലോസ് ഫിലിം ഫെസ്റ്റിവലിലും, റ്റിബ്റോന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലയാളത്തിൽ നിന്നും ഡോൺ പാലത്തറയുടെ ‘1956, മധ്യ തിരുവിതാംകൂർ’ എന്ന ചിത്രവും മേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് .
