സജിൻ ബാബുവിന്റെ ബിരിയാണി’യിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം

September 10, 2020,  3:01 PM

Share :സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം സജിൻ ബാബു സംവിധാനം ചെയ്ത സിനിമ ബിരിയാണിയുടെ നടി കനി കുസൃതിക്ക് . പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീനഅലാമും പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു..

സിനിമകൾ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ അറിവുള്ളവരിരുന്നാൽ നല്ല സിനിമൾക്ക് അവസരമുണ്ടാകും -അടൂർ

ബിരിയാണി’ മുൻപ് റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ഗവൺമെന്റ് ബ്രിക്സ് മത്സര വിഭാഗത്തിലേക്ക് നിർദേശിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഒക്ടോബർ ഒന്നുമുതൽ എട്ടുവരെയാണ് മോസ്‌കോ ഫിലിം ഫെസ്റ്റിവൽ , അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ബിരിയാണി 2019 തിരുവനന്തപുരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽനിന്നും പുറംതള്ളിയിരുന്നു .ഫെസ്റ്റിവൽ സിനിമകൾ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ അറിവുള്ളവരിരുന്നാൽ നല്ല സിനിമൾക്ക് അവസരമുണ്ടാകുമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇതേപ്പറ്റി വുഡ്‌പെക്കർ ന്യൂസിനോട് പ്രതികരിച്ചു .

ഇപ്പോൾ ലോകത്തിലെ മുൻ നിര ചലച്ചിത്രോത്സവമായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞടുക്കപ്പെട്ടതോടെ ഇനി വരുന്ന ഐ എഫ് എഫ് കെ യിൽ ബിരിയാണി പ്രദർശിപ്പിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമിക്ക് കഴിയില്ല . വരൻ പോകുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനക്കും ബിരിയാണി സമർപ്പിച്ചിട്ടുണ്ട് മലയാളത്തിൽ തിരസ്കരിക്കപ്പെട്ട സിനിമ ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അവരുടെ ഫേസ് ബുക്ക് പേജിൽ അഭിനന്ദനം പങ്കുവെച്ചിട്ടുണ്ട് .

സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്ന ബിരിയാണി .. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നു ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു…

സംവിധായകൻ സജിൻ ബാബുവിന്റേയും സഹപ്രവർത്തകരുടെയും വേറിട്ട പരിശ്രമത്തിന്റെ ഫലമാണ് ബിരിയാണിയുടെയും തന്റെയും വിജയത്തിന് പിന്നിലെന്ന് കനി പറയുന്നു .


..EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ