കോവിഡ്: IFFK സിൽവർ ജൂബിലി വർണാഭമാകുമോ ?

September 21, 2020,  4:58 PM

Share :രണ്ടായിരത്തി ഇരുപത്തിയൊന്നിൽ നടക്കുന്ന രണ്ടായിരത്തിലെ രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് മഹാമാരിയെത്തുടർന്ന് ആൾക്കൂട്ടമില്ലാതെ പോകുമോയെന്ന ആശങ്കയിലാണ് ചലച്ചിത്രപ്രേമികൾ പ്രേഷകരുടെ പങ്കാളിത്തം കൊണ്ട് ലോകശ്രദ്ധയാകര്ഷിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് നിയന്ത്രണങ്ങളാൽ പ്രേക്ഷകരെ കുറക്കാൻ കാരണമാകുമോയെന്ന ആശങ്കയും ഇല്ലാതെയില്ല 2021 ഫെബ്രുവരിയിൽ നടക്കുന്ന മേളയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും സ്ഥിതി തുടർന്നാൽ നാമമാത്രമാകും .

രാജ്യാന്തര പ്രതിഭകളും സിനിമകളുംകൊണ്ട് സമ്പുഷ്ടമായ മേളപൊലിക്കണമെങ്കിൽ കോവിഡ് നീയന്ത്രണങ്ങളും ആരോഗ്യ സുരക്ഷിതമായ സാഹചര്യവും കൈവരിക്കേണ്ടതുണ്ട് ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി കാരണം മലയാള സിനിമയിലും വലിയ കുറവുണ്ടാകും അതുകൊണ്ട് തന്നെ വിവാദങ്ങളും കുറയും

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്കാണ് മാറ്റിയിരിക്കുന്നത് . സാധാരണ ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക. ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഇതിനോടകം അറിയിച്ചുകഴിഞ്ഞു

2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളിൽ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ