സംവരണചരിത്രത്തിലെ മുന്നോക്കരിലെ പിന്നോക്കർ -അർജുൻ

October 24, 2020,  3:07 PM

Share :സംവരണത്തിൽ സാമ്പത്തിക അടിസ്ഥാനം കൊണ്ട് വരുന്നതും സാമ്പത്തിക സംവരണവും രണ്ടാണ്. അംബേദ്കർ പറയുന്നത് പോലെ ഓരോ ജാതിയുംഓരോ ദേശം ആകുമ്പോൾ, സംവരണത്തിൽ സാമ്പത്തിക അടിസ്ഥാനം ഉൾപ്പെടുത്തുന്നതിനെ ഉപജാതി ബന്ധങ്ങളെ മുൻനിർത്തി മനസിലാക്കേണ്ടതും
അതെ സമയം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമുള്ള സംവരണം സാമൂഹിക നീതിയെ റദ്ദ് ചെയുവാനുള്ള മാർഗവും ആണ്. സവർണ ജാതികളിൽ തന്നെയുള്ള ഉപജാതികളുടെ പ്രാതിനിധ്യം മുൻനിർത്തി ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന ജാതി സെൻസസ് ഡാറ്റ പുറത്തുവരുന്നതോടെ സവർണ്ണരിലെ ജാതി-അധികാരശ്രേണി മനസിലാക്കാൻ പറ്റും.
സവർണ്ണ സംവരണത്തെ മനസിലാക്കുവാൻ മൂന്ന് ഉദാഹരണങ്ങൾ
ഉപയോഗിക്കാം. ഒന്ന്, മറാഠ സമുദായത്തിന്റെ സംവരണ വിഷയം. സവർണ്ണ സമുദായം ആയി മണ്ഡൽ രേഖപ്പെടുത്തിയ മറാഠ വിഭാഗം പിന്നീട്സം വരണത്തിനായി കോടതിയെ സമീപിക്കുക ഉണ്ടായി. ഒരുപാട് ഭൂമി കൈവശം ഉള്ളവരും, സാമ്പത്തികമായും രാഷ്ട്രീയപരമായും മുന്നോക്കം നിൽക്കുന്നവരുമായ മറാഠ വിഭാഗം പക്ഷെ ജോലിയിലും വിദ്യാഭ്യാസത്തിലും ഇന്നും പിറകിൽ ആണെന്നുള്ള തിരിച്ചറിവ് ആണ് ഈ സമീപനത്തിന്
കാരണം ആയതെന്നു പറയാം. ജോലി, വിദ്യാഭാസം ഒഴികെ മറ്റേതു മാനദണ്ഡം എടുത്താലും അത് എത്തി ചേരുക സാമ്പത്തിക സംവരണത്തിലാണ്, അതായതു ജാതിയെ സാമ്പത്തിക പ്രശ്നം എന്ന് മാത്രമായി മനസിലാക്കുക എന്ന ആശയം. പലയാവർത്തി കമ്മീഷനുകൾ നിയമിച്ചു പഠനം നടത്തിയ ശേഷമാണ് മറാഠ സമുദായത്തിന് അനുയോജ്യമായ സംവരണ പദ്ധതി രൂപപ്പെടുത്തിയത്. അതേ ചൊല്ലിയുള്ള കേസ് കോടതിയിൽ പുരോഗമിക്കുന്നു. മറ്റൊരു ഉദാഹരണം ഹൈദരാബാദിൽ സഈദ് സമുദായത്തിൽ പെട്ട ആൾക്കാർ,ഇഡബ്ല്യൂഎസ് അപേക്ഷിക്കുന്ന ഏതൊരു മുസ്ലിമും ദളിതൻ (പസ്മണ്ട) ആണെന്നുള്ള ഒരു പ്രസംഗം നടത്തിയിരുന്നു. ഇത്തരം വ്യവഹാര മാറ്റങ്ങളിലൂടെ പുറത്ത് വരുന്നത് സവർണ്ണരിൽ തന്നെയുള്ള ജാതി വിവേചനംപൊതുസമൂഹത്തിൽ ചർച്ച ആകാനുള്ള സാധ്യതയാണ്. അത് ജാതിഉന്മൂലനത്തിന് പ്രധാനം ആണ് താനും, കാരണം ജാതീയത ഒരു ദളിത് പ്രശ്നംമാത്രം അല്ല.

മൂന്നാമത്തെ ഉദാഹരണം കേരളത്തിലേത് തന്നെയാണ്. കേരളത്തിലെ സംവരണചരിത്രത്തിന് ഭരണഘടനയേക്കാൾ പ്രായമുണ്ട്. ഇവിടെ സംവരണത്തിന്റെസമരങ്ങൾ ആരംഭിക്കുന്നത് നായന്മാരിൽ നിന്നാണ് – തമിഴ്, തെലുങ്ക്, കന്നഡ,മറാഠി, കൊങ്കണി ബ്രാഹ്മണർ തിരുവിതാംകൂറിൽ ഭരണകൂട സീറ്റുകൾകയ്യടക്കിയെന്ന് ആരോപിച്ചുകൊണ്ട് തുടങ്ങിയ സംവരണസമരങ്ങൾ ക്രമേണഫലം കാണുകയും, സംവരണത്തിൽ ഈഴവരെ ഉൾപ്പെടുത്തുകയും, അവരിൽതന്നെ ചെറിയ വിഭാഗങ്ങൾ സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്നആരോപണങ്ങൾ ഉയരുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ട്.

കർപൂരി ഠാക്കൂറിന്റെ ജനത പാർട്ടി സർക്കാർ കൊണ്ടുവന്ന സംവരണ നയം 3% സീറ്റുകൾ മുന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകി. ആ നയംപിന്നീട് കുറച്ച് മാറ്റങ്ങളോടെ ലാലു പ്രസാദ് യാദവിന്റെയും നിതീഷ്കു മാറിന്റെയും സർക്കാരുകൾ പോലും തുടർന്നിട്ടുണ്ട്,

തിയ്യ മഹാസഭ ഈ അടുത്താണ് തെക്കൻ ഈഴവർ സംവരണാവകാശങ്ങൾ എല്ലാം കൈപ്പറ്റുന്നു
എന്നും തങ്ങൾക്ക് വ്യത്യസ്ഥ ക്വോട്ട വേണമെന്നും ആവശ്യപ്പെട്ടത്.
നായന്മാരിലും ക്രിസ്ത്യാനികളിലും ഉള്ള ചില കുടുംബങ്ങളുടെ വിഭവ-കയ്യടക്കൽ തിരിച്ചറിയാൻ കഴിയുന്ന ഒരു മാനദണ്ഡം സാമ്പത്തികഅവസ്ഥയാണ്. ഈ ചരിത്രത്തിന്റെ തുടർച്ചയാണ് ഇഡബ്ല്യൂഎസ്.സിപിഎംന്റെ സംവരണ നയം സോഷ്യലിസ്റ്റ് നേതാവായ കർപ്പൂരി ഠാക്കൂർ ആനയിച്ച മാനദണ്ഡങ്ങളെ മുൻനിർത്തി വിഭാവനം ചെയ്ത ആശയം ആണ്, ബിഹാറിൽ അത് ഇന്നും പിന്തുടരുന്നുമുണ്ട്. കർപൂരി ഠാക്കൂറിന്റെ ജനത പാർട്ടി സർക്കാർ കൊണ്ടുവന്ന സംവരണ നയം 3% സീറ്റുകൾ മുന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകി. ആ നയംപിന്നീട് കുറച്ച് മാറ്റങ്ങളോടെ ലാലു പ്രസാദ് യാദവിന്റെയും നിതീഷ്കു മാറിന്റെയും സർക്കാരുകൾ പോലും തുടർന്നിട്ടുണ്ട്, ഒബിസി-ഇബിസി (Other Backward Classes, Extremely Backwards Classes) വ്യത്യാസത്തിന് അടിസ്ഥാനവും ആയി. ഇപ്പോഴത്തെ സാമ്പത്തിക മാനദണ്ഡം പ്രാബല്യത്തിൽ വന്നപ്പോൾ ലാലു എതിർത്തെങ്കിലും, 2019-ഇലെ രാഷ്ട്രീയ ജനതാ ദൾ തിരഞ്ഞെടുപ്പ് പത്രികയിൽഅതിനെ അനുകൂലിച്ചുകൊണ്ട് അതേ മുൻനിർത്തി സംവരണത്തെ
പുനരാലോചിക്കുന്ന ആശയമാണ് ഉണ്ടായിരുന്നത്.

ഇത് കേവലം നായർ പ്രീണനം ആണെന്ന് കരുതാൻ വയ്യ. നായർ സമൂഹത്തെപ്രീതിപ്പെടുത്തുവാൻ സാമ്പത്തിക സംവരണ അടിസ്ഥാനം കൊണ്ട് പറ്റും എന്നും തോന്നുന്നില്ല, അവരിലെ യാഥാസ്ഥിതികരിലെ പൊതുവെ ഉള്ള ആവശ്യം ജാതിസംവരണം റദ്ദ് ചെയ്യുക എന്നതാണ്. അതാവട്ടെ പോസ്റ്റ്-മണ്ഡൽ ബിജെപിയുടെപൊതു നയവും ആയി ചേർന്ന് പോകുന്ന ആശയങ്ങളുമായി ലയിക്കപ്പെട്ടതും.നായർ സമുദായത്തിന്റെ ജാതി വിമോചനം അവരുടെ ചരിത്രപരമായുള്ളശൂദ്ര വൽകരണത്തെ പരിഗണിച്ചുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ.ഫൂലെയിൽ നിന്ന് ആരംഭിക്കേണ്ട ഈ ജനാധിപത്യവത്കരണത്തിലൂടെ മാത്രമേഇന്ത്യയിലെ തന്നെ സാംസ്കാരികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന നായർസമുദായത്തെ നവ- ഹിന്ദുത്വ -ജാതി അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുകയുള്ളു.

പണ്ട് മെറിറ്റിനെ കുറിച്ച്സംസാരിച്ചവർ ഇപ്പോൾ മിണ്ടാതെ ആയിരിക്കുന്നു. മെരിറ്റിനെ കുറിച്ചുള്ളആശങ്കകൾ അവസാനിച്ചു. മെറിറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്റെ മരണമാണ്ഇത്

ഇന്ന് ഇഡബ്ല്യൂഎസ്നെ എതിർക്കുന്ന സവർണ്ണരിൽ പലരും മണ്ഡൽ സംവരണആശയങ്ങളെ എതിർത്തവർ തന്നെ ആണെന്നും ഓർക്കുക, ഔട്ട്ലുക്ക് പോലുള്ളപ്രസാധകർ മണ്ഡൽ കാലത്ത് നടത്തിയ സവർണ പരാമർശങ്ങൾ പ്രസിദ്ധംആണ്. അതേ സമയം ഒബിസി സംവരണം മുന്നോട് വെച്ച ബിഎസ്പിപോലുള്ള പാർട്ടിക്കാർ എന്തുകൊണ്ട് ഇഡബ്ല്യൂഎസ്നെ പിന്തുണയ്ക്കുന്നുഎന്ന് പരിശോധിക്കേണ്ടത് ഉണ്ട്. വർഗം, ജാതി എന്നതിലെ ആത്യന്തികമായവ്യത്യാസവും സിപിഎംന്റെയും ബിഎസ്പിയുടെയും ജാതി സംവരണആശയങ്ങളെ പരിശോദിച്ചാൽ മനസിലാവും. നിലവിലെ സംവരണത്തിൽ ഒരുമാറ്റവും വരുത്താതെ 50 % സംവരണം മുഴുവനായി കൈയ്യടക്കി വച്ചു
കൊണ്ടിരിക്കുന്ന സവർണ്ണരിലെ മുന്നോക്കക്കാർ അവരിലെ സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്നവർക്ക് 50% സംവരണത്തിൽ നിന്ന് 10%കൊടുക്കുക.

സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ളസംവരണ ആശയം കേവലമായ സവർണ്ണ-അവർണ്ണ വാദങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഒന്നല്ല

അവസാനമായി, പ്രശസ്ത ശൂദ്ര ചിന്തകനായ കാഞ്ച ഇലായ്യയുടെ അഭിപ്രായംകൂടി നോക്കേണ്ടതുണ്ട്. ദി ന്യൂസ്‌ മിനിറ്റിനോട് കാഞ്ച ഇലായ്യ ഈവിഷയത്തിൽ പറഞ്ഞത് 10% സംവരണത്തെ താൻ സ്വീകാരിക്കുന്നു എന്നാണ്,അത് പിന്നോക്ക ജാതി സംവരണത്തിൽ കടന്നു കയറാത്തിടത്തോളം. താനും മറ്റ്സാമൂഹ്യപ്രവർത്തകരും ഏറെ നാളായി 100% സംവരണം എല്ലാസാമുദായങ്ങൾക്കുമായി ഭാഗിച്ചു നൽകുന്നതിനായി ആവശ്യപ്പെടുന്നുണ്ട് എന്നുംഅദ്ദേഹം പറയുന്നു. ഇലായ്യ തുടരുന്നു, ;പണ്ട് മെറിറ്റിനെ കുറിച്ച്സംസാരിച്ചവർ ഇപ്പോൾ മിണ്ടാതെ ആയിരിക്കുന്നു. മെരിറ്റിനെ കുറിച്ചുള്ളആശങ്കകൾ അവസാനിച്ചു. മെറിറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്റെ മരണമാണ്ഇത്, കാരണം അവരുടെ പാർട്ടി തന്നെ സംവരണംനടപ്പിലാക്കിയിരിക്കുകയാണ്.മറ്റൊരിടത്ത്, തന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ;എന്തുകൊണ്ട് മോദി മോഹൻ ഭഗത്തിൽ നിന്ന് ഇഡബ്ല്യൂഎസ്മറച്ചു വെച്ചു; എന്ന ലേഖനത്തിൽ, കാഞ്ച ഇലായ്യ കോളേജിലെഅന്തരീക്ഷത്തിൽ ഈ സംവരണ നയം ഉണ്ടാക്കാൻ പോകുന്ന മാറ്റത്തെപറ്റിപറയുന്നുണ്ട്. പിന്നോക്ക സമുദായങ്ങളിലെസംവരണവിദ്യാർത്ഥികളും
;മുന്നോക്കരിലെ പിന്നോക്കരും; തമ്മിലുള്ള ഐക്യദാർഢ്യത്തിന് ഇത്
വഴിവെക്കും എന്നും മുന്നോക്കരുടെ സംവരണ-വിരുദ്ധ വാദങ്ങളുടെ ധാർമ്മികഅടിത്തറ ഇല്ലാതാകുമെന്നും ഇലായ്യ വാദിക്കുന്നു.
പുതുതായി നടപ്പിലാക്കിയ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ളസംവരണ ആശയം കേവലമായ സവർണ്ണ-അവർണ്ണ വാദങ്ങളിലൂടെ
പരിഹരിക്കാൻ സാധിക്കുന്ന ഒന്നല്ല. അതിനാവശ്യം ഓരോ സംസഥാനത്തേയുംമുൻനിർത്തി അവിടുള്ള ജാതി-ഉപജാതി ബന്ധങ്ങളെ പുനർപരിശോധിച്ച്കൊണ്ട് ജാതി പ്രതിനിധാനം എന്ന ആശയത്തെ മനസിലാക്കുക എന്ന പ്രവർത്തിആകണം.

Reference ചിട്ടിബാബു പടവാലയുടെ കുറിപ്പുകൾ.
https://www.kanchailaiah.com/2019/01/16/why-narendra-modi-kept-mohan-bhagwat-in-the-dark-
over-10-per-cent-ews-reservation/
https://www.thequint.com/amp/story/news/india/karpoori-thakur-mayawati-past-examples-income-based-reservation-quotaEBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ