ഒടുവിൽ / കവിത -അനീഷ് ഹാറൂൺ റഷീദ്

November 1, 2020,  4:39 PM

Share :ഒടുവിൽ

കൈകൾ പരസ്പരം കോർത്തുപ്പിടിക്കണം
അകലെ നിന്നും വണ്ടി
കൂകി
പാഞ്ഞുവരുന്നേരം
ഇരുമ്പുപാളത്തിൻ മദ്ധ്യത്തിൽ
ചുംബനങ്ങളാൽ
പരസ്പരം മറ്റെല്ലാം മറന്ന്
ഒരൊറ്റക്കൽ ശില്പമായ് നിൽക്കണം

കടലിൽ നിന്നും മത്സ്യകുഞ്ഞുങ്ങളെത്തി
ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം പറയുമ്പോൾ
ആകാശമേ നിന്റെ നക്ഷത്രങ്ങളെ മുഴുവൻ ഭൂമിയിലേക്കയക്കണം

ഗുൽമോഹർ
പച്ച മാംസം തേടി കഴുകാൻമാരെത്തും മുൻപേ
നിന്റെ പൂക്കളെല്ലാം ഞങ്ങൾക്കുമേൽ
ഒരിക്കൽകൂടി പൊഴിക്കണം

ഒടുവിൽ
ഞങ്ങളെപ്പെറുക്കിയടുക്കുമ്പോൾ
അവൾക്കേറ്റവും പ്രിയപ്പെട്ട
പനിനീർ പൂക്കൾക്കൊണ്ടലങ്കരിക്കണം

ഒടിഞ്ഞു നുറുങ്ങിയ എല്ലിൻ കഷണങ്ങൾ
മുല്ലവള്ളികൾക്കൊണ്ട് കൂട്ടിക്കെട്ടണം

നിലാവ് പെയ്തു തീരും മുൻപേ
കടലാഴങ്ങളിലേക്ക് മീൻ
കുഞ്ഞുങ്ങളോടൊപ്പം
അന്ത്യയാത്രയാക്കണം..EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ