മഞ്ജു ഉണ്ണികൃഷ്ണന്റെ രണ്ടുകവിതകൾ

November 27, 2020,  1:49 PM

Share :വൈകുന്നേരം

നഗരം കത്തി പിടിക്കാൻ തുടങ്ങുന്നതിന്
തൊട്ടു മുൻപുള്ള നിമിഷം
ഘനമുള്ള മൗനം
വലിയ കെട്ടിടങ്ങളെ
പുതപ്പിക്കുന്നു .
വീശാൻ തുടങ്ങിയ കാറ്റ്
വഴി തെറ്റിയ മട്ടിൽ
റോഡിൽ വട്ടം കറങ്ങി .
മഴ വരുന്നു എന്ന്
തെറ്റിദ്ധരിച്ച പെൺകുട്ടി .
കുടയുമായി റോഡിലിറങ്ങി.

അലക്ക്

ഒരുവൾ വെള്ള തുണിയെ
കൊട്ടിയലക്കി
വെള്ളയിലും വെളുത്ത
വെളു വെളുപ്പാക്കുന്നു
വിളറി വെളുത്ത രണ്ടു കണ്ണുകൾ
തിരിച്ചും മറിച്ചും വെളുപ്പ് പരിശോധിക്കുന്നു.
നീലയുമായിആകാശംതുണിയിൽ പറന്നിറങ്ങുന്നു …

വേനൽ മഴക്ക് തൊട്ടുമുൻപ്
വന്ന ആ തണുത്ത കാറ്റ് .
അഴയിലെ തുണിയെ
ഉണക്കുക മാത്രമല്ല .
കണികൊന്നയെ പൊഴിച്ച് .
വെളളം തൊട്ട് തുണിയിലൊട്ടിച്ചു .
പിറ്റേന്നവൾ
വിഷുക്കണിപോലെ കാണപ്പെട്ടു ….EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ