കിംകി ഡുക്ക് അന്തരിച്ചു

December 11, 2020,  12:55 PM

Share :വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ​ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിൽവർബെയർ, കാൻസ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ എന്നിവ ലഭിച്ച സംവിധായകനാണ് ഡുക്ക്

സമരിറ്റൻ ​ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മാസ്റ്റർപീസുകൾ

കോവിഡ് വ്യാപനത്തെ തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് ലാത്വിയയിലായിരുന്നു അന്ത്യം. റിഗയ്ക്കടുത്തുള്ള കടൽ തീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. റിഗയ്ക്കടുത്തുള്ള രാജ്യത്തെ കടൽത്തീര റിസോർട്ടായ ജുർമലയിൽ ഒരു വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയതെന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഏറെ ആരാധകരുള്ള കേരളത്തിൽ ഡുക് 2013 ൽ കേരളാ രാജ്യനന്തര ചലച്ചിത്രത്സവത്തിൽ മുഖ്യാഥിതിയായിരുന്നു .EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ