സിദ്ദിക്ക് പറവൂരിന്റെ സിനിമ “താഹിറ” ഗോവൻ ചലച്ചിത്ര മേളയിലേക്ക്.

December 19, 2020,  4:59 PM

Share :ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട് പടവെട്ടി പൊരുതിത്തുടങ്ങിയ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ നാൾവഴികൾ യഥാതഥമായി അഭ്രപാളികളിൽ പകർത്തിയ സിദ്ദിക്ക് പറവൂരിന്റെ താഹിറ എന്ന ചിത്രം ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ചലച്ചിത്ര മേഖലയുടെ മായിക പ്രപഞ്ചത്തിൽ ജീവിതത്തിന്റെ പരുക്കൻ പ്രതിബിംബങ്ങളായ തൊഴിലാളി സ്ത്രീയും അന്ധനും സിനിമാപ്രേമികളായ ഒരുപറ്റം സാധാരണ മനുഷ്യരും അഭിനയ പാരമ്പര്യ വാദങ്ങളെ അട്ടിമറിച്ചു സ്വന്തം ജീവിത പരിസരത്തെ ക്യാമറയ്ക്ക് മുൻപിൽ പുനരാവിഷ്കരിച്ചു അത്ഭുതപ്പെടുത്തിയ സിനിമ കൂടിയാണ് താഹിറ .മോട്ടോർ വാഹനമോടിക്കുന്ന സ്ത്രീകൾ ഇക്കാലത്തുപോലും വാർത്തയാകുന്ന സ്ഥിതി വിശേഷം ഉള്ള നാട്ടിൽ ഇരുചക്ര വാഹനം മുതൽ ട്രാക്ടർ വരെയോടിച്ചു പതിറ്റാണ്ടുകൾക്ക് മുൻപേ ജീവിതം വെട്ടിപ്പിടിക്കാനൊരുങ്ങിയ കൊടുങ്ങല്ലുരിലെ കടലോരമേഖലയായ എറിയാട് സ്വദേശിനിയായ കൂലിപ്പണിക്കാരിയുടെ കഥ സിദ്ദിക്ക് പറവൂർ സിനിമയാക്കിയപ്പോൾ താഹിറ സ്വന്തം ജീവിതം പുനരാവിഷ്കരിച്ചു മുഖ്യ കഥാപാത്രമായി

.നാല്പത് വയസ്സ് പിന്നിട്ടിരിക്കുന്ന താഹിറ എന്ന സ്ത്രീ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരണമടഞ്ഞതിനെ തുടർന്നാണ് അഞ്ചു പെണ്മക്കളുള്ള കുടുംബത്തിന്റെ ജീവിതഭാരം ചുമലിലേറ്റുന്നത്.തനിക്ക് താഴെയുള്ള നാല് സഹോദരങ്ങളുടെ ജീവിതം പോറ്റിപ്പുലർത്താനുള്ള നെട്ടോട്ടത്തിൽ താഹിറ ചെയ്യാത്ത ജോലികളില്ല.ചെമ്മീൻ കമ്പനിയിലെ പീലിംഗ് തൊഴിലാളി ,വാർക്കപ്പണി ,കൃഷിപ്പണി ,പെയിന്റിംഗ്,മീൻപിടുത്തം,ഡ്രൈവിംഗ് പരിശീലനം തുടങ്ങി ജീവിത വേഷങ്ങൾ ഏറെ പകർന്നാടിയ താഹിറ താൻ അഭിനയിച്ച തന്റെ ജീവിതകഥ ഇന്ത്യയിലെ ഏറ്റവും വലിയ ഔദ്യോഗിക ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസവും കൊടുങ്ങല്ലൂരിന്‌ സമീപത്തുള്ള കെട്ടിട നിർമാണ സൈറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

താഹിറയിൽ താഹിറയുടെ ജീവിത പങ്കാളിയായി കടന്നുവരുന്ന ബിച്ചാപ്പു എന്ന അന്ധ കഥാപാത്രം ജന്മനാ അന്ധനും സ്‌കൂൾ അധ്യാപകനുമായ ക്ലിന്റ് മാത്യുവുമാണ് .ഡബ്ബിങ് സ്റ്റുഡിയോയിലെ സ്‌ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾ അകക്കണ്ണുകൊണ്ടുമാത്രം കണ്ട് സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്ത ലോകത്തെ ആദ്യ നടനും ഒരുപക്ഷെ ക്ലിന്റ് മാത്യുവാകാം .

പി .ഭാസ്കരൻ മാസ്റ്റർ മെമ്മറി ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന മുസിരിസ് മൂവീസിന്റെ സിനിമ യിൽ താഹിറയ്ക്കും ക്ലിന്റ് മാത്യുവിനുമൊപ്പം ബീരാൻകുഞ്ഞി ,രജിതാ സന്തോഷ് ,റഷീദ് മുഹമ്മദ് ,മജീദ് ,ഷാജിക്ക ഷാജി,ലീല ഹരി,വിപിൻ നാഥ് .സുജ, രാജു കാതിയാളം , എന്നിവരും വേഷമിട്ടിരിക്കുന്നു.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ